സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സി.ഇ.ഒ.

വാർത്ത : ടോണി ഡി. ചെവൂക്കാരൻ

0 1,129

തിരുവല്ല: ക്രൈസ്തവ എഴുത്തുകാരനും യുവജനപ്രവർത്തകനുമായ സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സി.ഇ.ഒ യായി ചുമതലയേറ്റു. അലക്സ് മാത്യു വിരമിച്ച ഒഴിവിലേക്കാണ് സാം കൊണ്ടാഴിയെ വിക്ലിഫ് ഇന്ത്യയുടെ ബോർഡ് തിരെഞ്ഞെടുത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എംസിഎ പഠനത്തിനു ശേഷം അദ്ദേഹം 2007-ൽ വിക്ലിഫ് ഇന്ത്യയിൽ ചേരുകയും തുടർന്ന് വിശാഖപട്ടണം, നാസിക്, ഡെറാഡൂൺ എന്നിവിടങ്ങളിൽ താമസിച്ച് ഭാഷാശാസ്ത്രപരമായ ബന്ധപ്പെട്ട സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തു.

പ്രമുഖ അന്താരാഷ്ട്ര ബൈബിൾ പരിഭാഷാ സംഘടനയായ വിക്ലിഫിന് ഇന്ത്യയിലടക്കം 105 രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്.1980-ലാണ് കോട്ടയം സ്വദേശി റവ. ജേക്കബ് ജോർജ് ചില സ്നേഹിതരുമായി ചേർന്ന് വിക്ലിഫ് ബൈബിൾ പരിഭാഷാ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചത്. തിരുവല്ല കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന വിക്ലിഫ് ഇന്ത്യയ്ക്ക് ഇന്ന് 28 ഭാഷകളിൽ ബൈബിൾ പരിഭാഷാപ്രവർത്തനങ്ങളും വിവിധ സാമൂഹിക -വികസന പദ്ധതികളും ഉണ്ട്. ഡെറാഡൂണിലെ പരിശീലനകേന്ദ്രത്തിൽ വിവിധ ഭാഷാശാസ്ത്രപരമായ പരിശീലനങ്ങൾ ഇന്ത്യയിലെ എല്ലാ പരിഭാഷാ സംഘടനങ്ങൾക്കും നൽകി വരുന്നു. ഇതുവരെയും ബൈബിൾ ലഭ്യമല്ലാത്ത ഭാഷാസമൂഹങ്ങളിൽ കടന്നുചെന്ന് ഭാഷാപഠിച്ച് ലിപി തയ്യാറാക്കി ഭാഷാ വികസന പ്രവർത്തനങ്ങളും ബൈബിൾ പരിഭാഷയും വിക്ലിഫ് പരിഭാഷാ പ്രവർത്തകർ ചെയ്തു വരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഗുഡ്ന്യൂസ് ബാലലോകം സംസ്ഥാന വൈസ്പ്രസിഡണ്ട്, പിവൈപിഎ ജനറൽ വൈസ്പ്രസിഡണ്ട്, ഭാരതപ്പുഴ കൺവെൻഷൻ ആദ്യക്കാലസംഘാടകൻ എന്നീ നിലകളിൽ സാം കൊണ്ടാഴി കേരളത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രൈസ്തവ ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്ന അദ്ദേഹം ഗുഡ്സീഡ് മാസികയുടെ ചീഫ് എഡിറ്ററും ഓൺലൈൺ ഗുഡ്ന്യൂസിൻറെ ഐടി ചീഫ് കൺസൾട്ടൻറുമാണ്.

ഭാര്യ: ബെൻസി(ഹൈസ്ക്കൂൾ അധ്യാപിക), മക്കൾ: ജോവന്ന, ജാനീസ്, ഡേവ്ജോൺകാതേട്ട്. തൃശൂർ കൊണ്ടാഴി കാതേട്ട് കെ.സി മത്തായി, സാറാമ്മ എന്നിവരാണ് മാതാപിതാക്കൾ.

 

You might also like
Comments
Loading...