കനത്ത മഴയും കാറ്റും ഇടിമിന്നലും; ഇടുക്കിയിലും എറണാകുളത്തും യെലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടുക്കിയിലും എറണാകുളത്തും യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വ്യാഴാഴ്ചയും എറണാകുളത്ത് വെള്ളിയാഴ്ചയുമാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.