എതിരില്ലാതെ ഏ. ജി.ആലപ്പുഴ സൗത്ത് സെക്ഷൻ

0 1,118

വാർത്ത : ഷാജി ആലുവിള

പള്ളിപ്പാട്: അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സൗത്ത്‌ സെക്ഷൻ തെരഞ്ഞെടുപ്പ് പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്ററിൽ വെച്ചു ഇന്ന് (20/6/19) വൈകിട്ട് 3 മണിക്ക് നടന്നു. എതിർപ്പുകൾ ഇല്ലാതെ പാസ്റ്റർ ബെഞ്ചിമിൻ ബാബുവിനെ അടുത്ത രണ്ടു വർഷത്തേക്ക് സെക്ഷൻ പ്രീസ്‌ബിറ്റർ ആയി തെരഞ്ഞെടുത്തു.
നിലവിൽ കാർത്തികപ്പള്ളി ഏ ജി. സഭാ ശുശ്രൂഷകനും സെക്ഷൻ സെക്രട്ടറി യും ആണ് നിയുക്ത പ്രീസ്‌ബിറ്റർ പാസ്റ്റർ ബെഞ്ചിമിൻ.കരുനാഗപ്പള്ളി മുൻ പ്രീസ്‌ബിറ്ററായും താൻ സേവനം ചെയ്തിട്ടുണ്ട്. യാതൊരു എതിർ മത്സരവും ഇല്ലാതെ ആണ് സെക്ഷൻ ഒരുമിച്ചു നിന്ന്‌ പ്രെസ്ബിറ്ററെ തെരഞ്ഞെടുത്തത്. സെക്ഷനിലെ ദൈവദാസൻ മാരുടെയും പ്രതിനിധികളുടെയും ഐക്യമായ തീരുമാനം ആണ് മത്സരം ഇല്ലാത്ത മാതൃകാ പരമായ ഈ തെരഞ്ഞെടുപ്പിന് ഇടയായത്.
മധ്യ മേഖല ഡയറക്ടർ റവ. ജോസ്കുട്ടി അധ്യക്ഷത വഹിച്ച തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസി. സൂപ്രണ്ട് റവ ഡോ. ഐസക്. വി. മാത്യു തിരുവചന ധ്യാനം നടത്തി. കേന്ദ്ര നിരീക്ഷകൻ കൂടി ആയിരുന്നു അദ്ദേഹം. സെക്ഷൻ മുൻ പ്രസ്‌ബിറ്റർ പാസ്റ്റർ എം.എസ്. രാജൻ സമ്മേളനത്തിൽ പങ്കെടുത്തു ചുമതലകൾ കൈ മാറി. ഡിസ്ട്രിക്ട് ഓഫീസ് മാനേജർ ടോംസ് ഏബ്രാഹാം, പാസ്റ്റർ ലീജോ കുഞ്ഞുമോൻ എന്നിവർ കൂടി മേൽനോട്ടം വഹിച്ചു.
സെക്ഷൻ സെക്രട്ടറി പാസ്റ്റർ. ബിജു മോൻ ഖജാൻജി പാസ്റ്റർ. ചാക്കോ വർഗ്ഗീസും കമ്മറ്റി അംഗമായി ചാണ്ടി ജോർജിനെയും തെരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...