പിവൈസി വിശ്വാസ സംരക്ഷണ സെമിനാർ കോട്ടയത്ത്

0 689

കോട്ടയം: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ ജൂൺ 25 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ശാസ്ത്രീയ റോഡിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ ഹാളിൽ വെച്ച് ( ശീമാട്ടിയുടെ പുറകിൽ ) വിശ്വാസ സംരക്ഷണ സെമിനാർ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടവും പാസ്റ്റർ ജെയ്സ് പാണ്ടനാടും മുഖ്യ പ്രഭാഷകരായിരിക്കും. പാസ്റ്റർ ലിജോ കെ ജോസഫ് ( സംസ്ഥാന പ്രസിഡണ്ട് ) പാസ്റ്റർ റെണാൾഡ് കെ സണ്ണി ( സംസ്ഥാന അഡ്മിനിസ്ട്രേറ്റർ ), പാസ്റ്റർ പി എ ജയിംസ് ( കോട്ടയം ജില്ലാ രക്ഷാധികാരി ) പാസ്റ്റർ ഫിലിപ്പ് എം എബ്രഹാം ( കോട്ടയം ജില്ലാ പ്രസിഡണ്ട് ) ബ്രെതർ ബിനോ ഏലിയാസ് ( കോട്ടയം ജില്ലാ സെക്രട്ടറി ) എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9048147424, 9847052205

You might also like
Comments
Loading...