ശുചീകരണ പ്രവർത്തനം നടത്തി മാതൃകയാവുന്നു യൂങ് പീപ്പിൾ യെൺഡൈവേഴ്‌സ്

0 1,375

ആലുവ:- ആലുവ ഡിസ്ട്രിക്ട് ചർച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭലമായി ആതുരാലയങ്ങൾ ,സ്കൂളുകൾ ,ഓൾഡേജ് ഹോം ,അനാഥാലയങ്ങൾ എന്നിവ വൃത്തിയാക്കുകയും മറ്റും ചെയ്യുന്നതിന്റെ ഭാഗമായി ഡിഡ്ട്രിക്ട് വൈ. പി. ഈ യുടെ കീഴിലുള്ള അനേകയവ്വനക്കാരും ,കുടുംബങ്ങളും 30-06-2019 ഞാറാഴ്ച “എന്റെ നാടും എന്റെ വിദ്യാലയവും “എന്ന പരിപാടിയിൽ പങ്കെടുത്തു. ഈ പ്രവർത്തനത്തിൽ ചർച് ഓഫ് ഗോഡിലെ YPE ടീം അംഗങ്ങളെ യും പ്രവർത്തനങ്ങളെയും കൊച്ചിൻ കോർപറേഷൻ കൗൺസിലർ ആയ ബഹു .കൃഷ്ണകുമാർ പ്രശംസിക്കുകുകയും എറണാകുളം ഗവ. ജി. ജി ഹയർ സെക്കൻഡറി സ്‌കൂൾഹെഡ് മിസ്ട്രസ് ബഹു. ശൈലജ ടീച്ചറും സ്കൂൾ അധികൃതരും കുട്ടികളും അവരുടെ നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു.
പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ ഡിസ്ട്രിക്ട് വൈ. പി. ഈ സെക്രെട്ടറി പാസ്റ്റർ .ബിനു.വി ജോൺവൈപ്പിൻ ,ജോയിന്റ് സെക്രെട്ടറി പാസ്റ്റർ.സുരേഷ് ജോർജ് ഫെയ്ത് സിറ്റി,സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർBr .യേശുദാസ് കളമശേരി, YPE സെക്രട്ടറി Evg.അജികുമ്പനാട് കളമശേരി, Br .ജേക്കബ് .പി ജോൺ മുപ്പത്തടം, Br .ജാനി വൈപ്പിൻ എന്നിവർ മാതൃകാപരമായി പ്രവർത്തങ്ങളുടെ ചുക്കാൻ പിടിച്ചു . സുവിശേഷത്തിന്റെ മറ്റൊരു വാതിൽ സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടി മാതൃകയാവുന്നു .ആലുവ ഡിസ്ട്രിക് YPE ടീം .

You might also like
Comments
Loading...