അസംബ്ലീസ് ഓഫ് ഗോഡ് പന്തളം സെക്ഷനിൽ പാസ്റ്റർ വി. എ. ബാബു പുതിയ പ്രസ്‌ബിറ്റർ ആയി ചുമതലയേറ്റു.

0 1,120

വാർത്ത : ഷാജി ആലുവിള


പന്തളം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്, പന്തളം സെക്ഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റർ വി. എ. ബാബു പ്രസ്‌ബിറ്റർ സ്ഥാനത്തേക്ക് നിയമതനായി. ദീർഘവർഷങ്ങളായി അസംബ്ലീസ് ഓഫ് ഗോഡ് സഭയിയിലെ ഓർഡൈൻ ശുശ്രൂഷകനായ പാസ്റ്റർ ബാബു ഇപ്പോൾ കുളനട ഠൗൺ ഏ. ജി. സഭാ ശുശ്രൂഷകൻ ആണ്. ഭാര്യ എസ്ഥേർ മക്കളായ ഷെറിൻ, ഷെർളിയാൽ എന്നിവർ വിദേശത്ത് ജോലിയും, പഠനവും(മക്കൾ) നടത്തുന്നു.
അടുത്ത രണ്ടു വർഷത്തേക്കുള്ള സെക്ഷൻ തെ രഞ്ഞെടുപ്പിൽ സെക്രട്ടറി ആയി തുമ്പമൺ സഭാശുശ്രൂഷകനായ പാസ്റ്റർ ബ്ലസൻ സാം, ട്രേഷാർ ആയി , മാത്തൂർ സഭാ പാസ്റ്റർ ആയ പാസ്റ്റർ ഗീവർഗീസ് ജോണി നേയും തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി മോൻസി പൂകൈത, അനിയൻ ഇലവുംതിട്ട എന്നീ സഭാപ്രതിനിധികളെയും തെരഞ്ഞെടുത്തു.
മധ്യമേഖലാ ഡയറക്ടർ റെവ. വി.വൈ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. പോരാട്ടത്തെ പ്രാർത്ഥനയാൽ വേണം ജയിച്ചു, നാം നമുക്ക് അനൂകലമല്ലാത്ത ഈ സാഹചര്യത്തിൽ ജയിക്കേണ്ടത് എന്ന്‌ അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റെവ. ഡോ. ഐസക്. വി. മാത്യു മുഖ്യ പ്രാസംഗികൻ ആയിരുന്നു. “പരീക്ഷകളെ നേരിട്ട യേശു” എന്ന വിഷയത്തെ വിശകലനം ചെയ്ത് സംസാരിച്ചു. ഉപവാസത്തിനു ശേഷം യേശു സാത്താനാൽ പരീക്ഷിക്കപ്പെടുകയും ആത്മാവാൽ അതിനെ ജയിക്കുകയും ചെയ്തു. ബലഹീനരായ നമ്മെ പരീക്ഷിക്കുവാൻ ഒരുക്കുന്ന കണികൾ മനസിലാക്കി പരീക്ഷയിൽ അകപ്പെടാതെ ആത്മാവിലുള്ള പ്രാർത്ഥനയാലും,വിശുദ്ധിയിലും ധാർമ്മിക മൂല്യങ്ങളെ കാത്തു സൂക്ഷിച്ചും വേണം എല്ലാ വിശ്വാസികളും ശുശ്രൂഷകൻമാരും പോർക്കളത്തിൽ ഓടി ജയിക്കാനെന്നും ഐസക് സാർ ശക്തമായി ഓർമിപ്പിച്ചു. കേന്ദ്ര കമ്മറ്റിയുടെ നിരീക്ഷകൻ കൂടി ആയിരുന്നു ഡോ.ഐസക്. വി. മാത്യു. ഡിസ്ട്രിക്ട് ഓഫീസിലെ നിരീക്ഷകരയി ഇലക്ഷൻ ചുമതലയിൽ മാനേജർ ടോംസ് ഏബ്രാഹാം, ലിജോ കുഞ്ഞുമോൻ എന്നിവരും ഉണ്ടായിരുന്നു.
പത്തനംതിട്ട ജില്ലയിലെ പരമപ്രധാനമായ ഒരു ദേശം ആണ് പന്തളം. രാജഭരണകാലത്തു തമിഴ്നാട്ടിലെ ചെങ്കോട്ട, തെങ്കാശി, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവ ഉൾപ്പെടെ പന്തളം രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. AD 1820 ൽ പന്തളം രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. അങ്ങനെ “പാണ്ഡ്യളം” അതായത് പാണ്ഡ്യന്മാരുടെ ദേശം ലോപിച്ചു പന്തളം എന്നു പേരു വന്നു. ഹൈന്ദവ ആചാരങ്ങൾക്കു വളരെ പ്രാധാന്യം ഉള്ള ദേശം ആണ് പന്തളം. പന്തളം രാജകൊട്ടാരവും രാജവംശവും ഇന്നും ഇവിടെ നിലനിൽക്കുന്നു. ഇവിടെ സുവിശേഷ പ്രവർത്തനം വളരെ വിലകൊടുത്തു വേണം ചെയ്യേണ്ടത്. സഭകളും വേലക്കാരും ചുരുക്കവും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...