സ്വർഗ്ഗീയനിർഝരി – സംഗീതസായാഹ്നം മെയ് 20ന്

വാർത്ത :നിബു അലക്സാണ്ടർ

0 1,997
റാന്നി : WME  ദൈവസഭയുടെ സപ്തതി പ്രവർത്തനങ്ങളുടെ ഭാഗമായി WME സൺഡേസ്‌കൂൾ മിനിസ്ട്രി ഒരുക്കുന്ന സംഗീതസായാഹ്നം ‘സ്വർഗ്ഗീയനിർഝരി’ മെയ് 20 ഞായറാഴ്ച്ച 5.30 മുതൽ 9 വരെ റാന്നി എബൻ-ഏസർ കാച്ചാണത്ത് ഗ്രൗണ്ടിൽ നടക്കും. പ്രശസ്ത ഗായകരായ ജോബി ജോൺ, ജിജി സാം, ബിജു പമ്പാവാലി, രാജീസ് പാമ്പാടി, ജിബി ഡേവിഡ്, എന്നിവരും WME പ്രസ്ഥാനത്തിലെ യുവഗായകരായ ജാൻസൺ ജോസഫ്, സാംസൺ ജോൺ, കൊച്ചുമോൻ റാന്നി, സാം പി സജി, ജെറിൻ ജോൺസൺ, അനീഷ് ജോസഫ്, റീത്തു സതീഷ് എന്നിവരും അണിനിരക്കും. WME ഗാനസഞ്ചയത്തിലെ പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കികൊണ്ടു നടത്തുന്ന സ്വർഗ്ഗീയനിർഝരിയുടെ ഓർക്കസ്ട്ര ജെയ്സൺ ഡാനിയേൽ പത്തനംതിട്ടയാണ്. സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ. ഡോ. എം കെ സുരേഷിന്റെ അധ്യക്ഷതയിൽ റവ. ഡോ. ഒ എം രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. രാജു എബ്രഹാംMLA, സാമൂഹിക-സാംസ്കാരിക നേതാക്കൾ ആശംസകളറിയിക്കും.   ക്രൈസ്തവ കൈരളിക്കു ജീവൻതുടിക്കുന്ന ഒരുപാടു ഗാനങ്ങൾ സമ്മാനിക്കുവാൻ WME പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. WME സ്ഥാപകൻ റവ. സി എസ് മാത്യു എഴുതിയ ഗാനങ്ങളും ഒ എം രാജുകുട്ടി, സൂസൻ രാജുകുട്ടി എന്നിവരുടെ ഗാനങ്ങളും വളരെ പ്രശസ്തമാണ്.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ സി. എസ്. മാത്യു
ഭാരത പെന്തകോസ്ത് ശില്പികളിൽ പ്രധാനിയും WME സഭകളുടെ സ്ഥാപകനുമായ  സി എസ്‌ മാത്യുവിന്റെ തൂലികയിൽ കൂടി ഇരുന്നൂറിൽപരം ഗാനങ്ങൾ മലയാളി ക്രൈസ്തവസമൂഹത്തിനു ലഭിച്ചിട്ടുണ്ട്. പുതുമനഷ്ടപ്പെടാതെ ഇന്നും ക്രൈസ്തവസമൂഹം ഏറ്റുപാടുന്ന “എൻ പ്രിയനെപ്പോൾ സുന്ദരനായി ആരെയും ഞാനുലകിൽ” എന്ന ഗാനം എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. ഈ ഗാനം തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. വിശ്വാസത്തിന്റെ അതികഠിനശോധനയിലും പ്രത്യാശയുടെ വരികൾ രചിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദൈവം നൽകിയ 11 മക്കളിൽ 8പേരും ഒന്നിനുപുറകെ ഒന്നായി മരിച്ചുമാറ്റപെട്ട വിശ്വാസത്തിന്റെ ശോധനയിലും മലങ്കരയുടെ മധുരകവി ഇപ്രകാരം പാടി “മരണയോർദാൻ എനിക്കെതിർപ്പെടുമ്പോൾ  മരണത്തെ ജയിച്ചവൻ അനുദിനവും…. മാറാത്തവനായി എനിക്കുള്ളതിനാൽ ഹല്ലെലുയ്യ പാടും ഞാൻ അനുദിനവും… “. അതുപോലെ ജനഹൃദയങ്ങളുടെ മനസ്സിൽ ഇന്നും നിൽക്കുന്ന “പതിനായിരം പേർകളിൽ പരാമസുന്ദരനായ “, “കൊടിയകാറ്റാടിക്കേണമേ”, “ഞാൻ നിന്നെ ഒരുനാളും അനാഥനായി വിടുകില്ലന്നരുളിയ കരുണാനിധേ”, “കാന്തനെ കാണുവാൻ ആർത്തിവളരുന്നേ”, “യേശുരാജൻ വേഗം വാനിൽ വന്നിടും”, “പ്രത്യാശവർദ്ധിക്കുന്നേൻ പ്രാണനാഥനെ” തുടങ്ങുന്ന ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ വെളിച്ചം കണ്ടവയാണ്.
പാസ്റ്റർ ഒ എം രാജുകുട്ടി, സൂസൻ രാജുക്കുട്ടി എന്നിവർ രചിച്ച പുതിയ ഗാനങ്ങളും വളരെ പ്രശസ്തമാണ്. “നന്മപ്രാപിക്കും തിന്മ തൊടുകയില്ല”, “എന്ന് മേഘേവന്നിടും എന്റെ പ്രാണനായകാ”, “പാരിൽ പാർക്കും അല്പായുസ്സിൽ” തുടങ്ങിയ ഗാനങ്ങൾ വളരെ പെട്ടന്ന് പ്രചാരം നേടിയ ഗാനങ്ങൾ ആണ്.
70വർഷം പിന്നിടുന്ന WME പ്രസ്ഥാനത്തിന്റെ സംഗീത രചനയുടെ പ്രസക്തി വിളിച്ചോതുന്ന സംഗീതസായാഹ്നത്തിന് വിപുലമായ ഒരുക്കങ്ങൾ ആണ് നടക്കുന്നത്. സൺഡേസ്‌കൂൾ സെക്രട്ടറി നിബു അലക്സാണ്ടർ യൂത്ത് സെക്രട്ടറി സതീഷ് തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഷിജോ എം കെ, രാജു എം ജെ, പാസ്റ്റർമാരായ  ബിജു ഫിലിപ്പ്, സജി ചെറിയാൻ, വി ജെ സാംകുട്ടി എന്നിവർ കൺവീനർമായുള്ള വിവിധ സബ്‌കമ്മിറ്റികൾ പ്രവർത്തിക്കുന്നു. Serphas മീഡിയ പ്രോഗ്രാം തത്സമയ സംപ്രേഷണം ചെയ്യും.

You might also like
Comments
Loading...