ആഭിചാരവും ദുർമന്ത്രവാദത്തിലും ഏർപ്പെടുന്നവർ ശ്രദ്ധിക്കുക; ചെയ്യുന്നത് കൊടും പാപം മാത്രമല്ല, സംസ്ഥാനത്ത് കുറ്റകരമാക്കാൻ കമ്മീഷൻ ശുപാർശ

0 1,083

തിരുവനന്തപുരം: ആഭിചാരവും ദുർമന്ത്രവാദവും കൂടോത്രവും മുതലായ പൈശാചിക പ്രവർത്തികൾ, കുറ്റകരമാക്കാനുള്ള കരടുനിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ രൂപം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ ഓരോ ശരീരത്തിന് ഹാനി ഉണ്ടാക്കുന്ന വിധം നടത്തപ്പെടുന്ന ഇതുപോലെയുള്ള ഹീന ആചാരങ്ങൾ കുറ്റകരമാക്കാനാണ് ഉദ്ദേശം.

നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മുതൽ ഏഴു വർഷം വരെ തടവും ഇതിന് പുറമെ 50,000 രൂപ പിഴയും ശുപാർശയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് കമ്മിഷൻ കരടുനിയമം തയ്യാറാക്കിയത്. ദുർമന്ത്രവാദം, ചികിത്സാനിഷേധം എന്നിവയിൽ സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ടിട്ടുണ്ട്, ഇത് പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിന് വേണ്ടി നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

You might also like
Comments
Loading...