ഇന്നുമുതൽ കേരളത്തിൽ കനത്തമഴയ്ക്കു സാധ്യത; മിക്ക ജില്ലകളിലും ജാഗ്രത നിർദേശം
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിനു സമീപത്തായി 48 മണിക്കൂറിനകം ന്യൂനമർദം രൂപപ്പെടാൻ സാധ്യതായതിനാൽ, ഇതേതുടർന്ന് കേരളത്തിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യത.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലെ മിക്ക ജില്ലകളിലും ജാഗ്രത നിർദേശത്തിന്റെ ഭാഗമായി വിവിധ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Download ShalomBeats Radio
Android App | IOS App
ഈ മഴക്കാലത്ത് ആദ്യമായാണ് സംസ്ഥാനത്ത് റെഡ്അലർട്ട് ഉൾപ്പടെയുള്ള ജാഗ്രത നിർദേശം പ്രഖ്യാപിക്കുന്നത്.
തുടർച്ചയായി അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവയിലേക്കു നയിക്കുമെന്നതിനാൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. താലൂക്ക്തലത്തിൽ കൺട്രോൾ റൂം തുറക്കും.
മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയസാധ്യതയുള്ളതും കഴിഞ്ഞ പ്രളയത്തിൽ മുങ്ങിപ്പോയതുമായ പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം.