മഴ കെടുത്തി; സംസ്ഥാനത്ത് 3 മരണം ഉൾപ്പടെ നാശനഷ്ടങ്ങൾ ഏറെ; ബിഹാർ,അസ്സാം നേപ്പാളിലും സ്ഥിതി അതീഗുരുതരം; 150 മരണം
തിരുവനന്തപുരം: മഴ ഒടുവിൽ ശക്തിപ്രാപിച്ചു സംസ്ഥാനത്ത് പലയിടത്തായി 3 മരണം, 4പേരെ കാണാതായി ഉൾപ്പടെ ഏറെ നാശനഷ്ടങ്ങൾ.
കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്.
23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. കാറ്റും ശക്തമാവും. ചിലയിടങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ വിലക്ക്.
കനത്ത മഴയെത്തുടർന്ന് കല്ലാർകുട്ടി, പാംബ്ല, ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകൾ തുറന്നു വിട്ടിട്ടുണ്ട്.
Download ShalomBeats Radio
Android App | IOS App
അതേസമയം, കനത്ത പ്രളയത്തെ തുടർന്ന്: അസമിലും ബിഹാർ നേപ്പാൾ ഉൾപ്പടെ 150പേരിലധികം മരണപ്പെട്ടു.
മഴയ്ക്ക് ശമനം ഉണ്ടെങ്കിലും സ്ഥിതി ഇപ്പോഴും അതീഗുരുതരമായി തുടരുന്നു. വടക്ക് കിഴക്കൻ സംഥാനങ്ങളിൽ ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ പുറത്ത വരുന്നു.
അസമിൽ വെള്ളിയാഴ്ച മാത്രം 11 പേർ മരിച്ചു.