നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടി മല ഒന്നാകെ ഇടിഞ്ഞു വീണു, 40 പേരെ കാണ്മാനില്ല; തിരച്ചിൽ തുടരുന്നു മലപ്പുറത്ത് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹായം അഭ്യർത്ഥിച്ച ജില്ലാ കളക്ടർ

0 770

നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ല് ഭൂദാനം കവള പാറയിൽ ഉരുൾപൊട്ടി നാൽപ്പതോളം പേർ കുടുങ്ങിയതായി റിപ്പോർട്ടുകൾ. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.
നിരവധി പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിക്കുന്നത്. ഒരു ഗ്രാമം മൊത്തമായും ഇപ്പോഴും മണ്ണിലടിയിലാണ്.
രക്ഷാപ്രവർത്തകർ എത്തിയത് മണിക്കൂറുകൾക്ക് മുമ്പ് മാത്രം. റോഡ്മാർഗം ഗതാഗതം പൂർണമായും സ്തംഭിച്ചതിനാൽ വ്യോമസേനയുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ.

അതിനിടെ കനത്തമഴയിൽ മലപ്പുറത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ശക്തമായ സാഹചര്യത്തിൽ സഹായ അഭ്യർത്ഥനയുമായി മലപ്പുറം ജില്ലാ കലക്ടർ. ആവശ്യമരുന്നുകളോടൊപ്പം ഡോക്ടർമാരുടെയും വളണ്ടിയർമാരുടെയും സേവനം ആവശ്യമുണ്ടെന്നും അഭ്യർത്ഥിച്ചു ജില്ലാ കലക്ടർ.

Download ShalomBeats Radio 

Android App  | IOS App 

ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തരമായി ആവശ്യസാധനങ്ങൾ എത്തിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടർ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

You might also like
Comments
Loading...