ന്യൂനപക്ഷ കമ്മിഷൻ ക്രൈസ്തവ സമൂഹത്തിന്റെ പുരോഗതിക്കായി പഠനം നടത്തുന്നു

0 744

തിരുവനന്തപുരം : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം P.W.D. റെസ്റ്റ് ഹൗസ് വെച്ച് വിവിധ ക്രൈസ്തവ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി
ഈ ചർച്ചയിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളായ പെന്തക്കോസ്ത്,
ലാറ്റിൻ, യാക്കോബായ, സി.എസ്.ഐ, മാർത്തോമ്മാ,ലൂർദ്ധ്, ക്നാനായ എന്നി സഭ നേതാക്കൾ പങ്കെടുത്തു
ക്രൈസ്തവ സഭകൾ നേരിടുന്ന പ്രതിസന്ധികൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും ഒരു സമതിയെ രൂപികരികണ്ണം എന്ന് സംയുക്തമായി ആവിശ്യപെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രധാനപ്പെട്ട വിഷമതകൾ പ്രബന്ധമായി അവതരിപ്പിക്കുകയും അത് ചർച്ചക്ക് വിധേയമാക്കുകയും ചെയ്തു. പെന്തക്കോസ്ത് സഭകളെ പ്രതിനിധീകരിച്ച് പെന്തക്കോസ്ത് യൂത്ത് കൗൺസിൽ സോണൽ പ്രസിഡന്റ് ജോഷി സാം മോറിസ് സംസാരിച്ചു
പ്രബന്ധം അവതരിപ്പിച്ചു സഭ പണിയുന്നതിനും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും, സഭകൾക്ക് നേരിടുന്ന ആക്രമണങ്ങൾ, എന്നിവയെ കുറിച്ചു ചർച്ച ചെയ്തു. ശേഷം പാസ്റ്റർമ്മാർക്ക് ക്ഷേമനിധി, രോഗികൾക്കു ചിത്സസഹായം, പെന്തകോസ്ത് യുവകൾക്കു സ്വയംതൊഴിൽ പദ്ധതി, വിദ്യാഭ്യാസ പദ്ധതികൾ,
തൊഴിൽ പദ്ധതി, യൂണിവേഴ്സിറ്റിയിലും ഗവമെന്റ് ജോലികൾക്കും
പരിഗണന, വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്കോളർഷിപ് എന്നിവ ആവിശ്യപെട്ടു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...