മലബാറിന് കൈത്താങ്ങായി എറണാകുളം സോണൽ വൈ പി ഇ

0 753

എറണാകുളം : മലബാറിന് ഒരു കൈത്താങ്ങലായി എറണാകുളം സോണൽ വൈ പി ഇ യുടെ നേതൃത്വത്തിൽ
ആഗസ്റ്റ് 28 ന് പ്രളയം നാശം വിതച്ച നിലമ്പൂർ – വയനാട് പ്രദേശങ്ങളിൽ സഹായവുമായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് യുവജന വിഭാഗം പോകുകയുണ്ടായി.. നിലമ്പൂർ പാലുണ്ട ചർച്ചിൽ നടന്ന സഹായ വിതരണ പരിപാടിയിൽ സോണൽ കോർഡിനേറ്റർ ബ്രദർ.സജു സണ്ണി അദ്ധ്യക്ഷത വഹിക്കുകയും, വൈ പി ഇ മുൻ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ.A.T ജോസഫ് സഹായ വിതരണം ഉത്ഘാടനം ചെയ്യുകയും ചെയ്തു. സോണൽ സെകട്ടറി ബ്രദർ.റെജി എബ്രഹാം സ്വാഗതം ആശംസിക്കുകയും, പിറവം ഡിസ്ട്രിക്റ്റ് പാസ്റ്റർ G. തോമസ്സ്, പുത്തൻകുരിശ് ഡിസ്ട്രിക്റ്റ് പാസ്റ്റർ ബാബുക്കുട്ടി, പാസ്റ്റർ എബ്രഹാം മാത്യു (പുതുവൈപ്പ്) എന്നിവർ ആശംസയും, ആശ്വാസവും അറിയിച്ചു..

നിലമ്പൂർ പോത്തുകൽ പ്രദേശത്തെ 35 കുടുംബങ്ങൾക്ക് ബഡ്, ആവശ്യ സാധനങ്ങൾ എന്നിവ നൽകുകയും, എടക്കര – പാലുണ്ട ഏരിയയിൽ 50 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. അതിന് ശേഷം വയനാട് മുണ്ടംകുറ്റി ദൈവസഭയിൽ കൂടിയ 50 ൽ അധികം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും, ആവശ്യ സാധനങ്ങളുടെ കിറ്റ് നൽകുകയും ചെയ്തു

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...