പത്തനംതിട്ടയിലെ സെമിത്തേരി ആക്രമണം: പി.സി.ഐ വിശദീകരണ യോഗവും കൂട്ടപ്രാർത്ഥനയും ഇന്ന് 3 ന്

0 1,506

പത്തനംതിട്ട: ഏഴു പതിറ്റാണ്ടിലേറെയായി വിവിധ പെന്തക്കോസ്ത് സഭകൾ ഉപയോഗിക്കുന്ന വഞ്ചിപ്പൊയ്കയിലെ സെമിത്തേരികൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി സി ഐ) വിശദീകരണയോഗവും കൂട്ടപ്രാർത്ഥനയും ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പത്തനംതിട്ട ടൗൺ ഐ.പി.സി സീയോൻ ഹാളിൽ (വെട്ടിപ്രം) നടക്കും. പുതിയതായി
ചിലർ കച്ചവട താൽപര്യത്തിൽ സെമിത്തേരിയുടെ സമീപസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന്റെ മറവിൽ മുഖ്യധാര പെന്തക്കോസ്ത് സഭകളുടെ സെമിത്തേരികൾക്ക് നേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഐ.പി.സി, ഏ.ജി ഉൾപ്പടെയുള്ള വിവിധ സഭകളുടെ സെമിത്തേരികളുടെ ഗേറ്റും മതിലും തകർത്തിട്ടുണ്ട്.
വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ജനപ്രതിനിധികളും ഭരണാധികാരികളും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി അടക്കശുശ്രൂഷ നടത്തുന്ന സെമിത്തേരികൾക്ക് യാതൊരു തടസവും ഉണ്ടാകരുതെന്ന് വിവിധ സഭാ നേതാക്കന്മാർ അധികാരികളെ കണ്ട് കർശനമായി ആവശ്യപ്പെട്ടു.
ഇന്ന് 3 ന് നടക്കുന്ന പി.സി.ഐ യോഗത്തിൽ പ്രസിഡന്റ് എൻ.എം.രാജു അധ്യക്ഷത വഹിക്കും. സഭാവ്യത്യാസമെന്യെ എല്ലാവരും കൃത്യസമയത്ത് വെട്ടിപ്രത്ത് എത്തണം. ആക്രമണം നടന്ന വഞ്ചിപ്പൊയ്ക സെമിത്തേരിയും സന്ദർശിക്കും.

You might also like
Comments
Loading...