അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ സി എ താലെന്ത് പരിശോധന

0 703

റാന്നി : അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ സി എ താലെന്ത് പരിശോധന 02-10-2019 റാന്നി ഫെയ്ത് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വെച് നടത്തപ്പെട്ടു. 15 ഇനങ്ങളിൽ പരം മത്സരങ്ങൾ നടന്നപ്പോൾ 44 പോയിന്റോട് കൂടി ചിറ്റാർ എ ജി സഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
മുക്കുട്ടുതറ എ ജി ചർച്ച് രണ്ടാം സ്ഥാനവും അത്തിക്കയം എ ജി ചർച്ചും മുക്കട എ ജി ചർച്ചും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രസ്തുത പരിപാടിയിൽ ആയി റാന്നി ഈസ്റ്റ് സെക്ഷൻ സി എ പ്രസിഡന്റ് പാസ്റ്റർ അബിസൻ ജോസഫ് അധ്യക്ഷ സ്ഥാനം വഹിച്ചു. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ജിനു കെ വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സെക്ഷൻ സി എ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സ്വാഗതം അറിയിച്ചു.
സെക്ഷൻ സി എ ഖജാൻജി ബ്രദർ ജോയൽ കെ ജിനു നന്ദി രേഖപ്പെടുത്തി

You might also like
Comments
Loading...