ഡബ്ലു.എം.ഇ. സംസ്ഥാന യുവജന ക്യാമ്പ് നാളെ മുതൽ കുമളിയിൽ

0 2,405

നിബു അലക്സാണ്ടർ

തിരുവല്ല : ഡബ്ലു. എം.ഇ യൂത്ത് ഫെല്ലോഷിപ്പ് സംസ്ഥാന ജനറൽ ക്യാമ്പ് നാളെ മുതൽ ചൊവ്വ വരെ കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ നടക്കും. നാളെ വൈകിട്ട് ആറുമണിക്ക് ഡബ്ലു.എം.ഇ സഭകളുടെടെ ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. യൂത്ത് ഡയറക്ടർ രാജൻ മാത്യു അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി സതീഷ് തങ്കച്ചന്റ നേതൃത്വത്തിൽ ഡിസ്റ്റിക് ഓർഗനൈസർമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും നേതൃത്വം നൽകും. ഡോ. എം കെ സുരേഷ്, ജെറിൻ രാജുക്കുട്ടി, സൂസൻ രാജുക്കുട്ടി എന്നിവർ ക്ലാസുകൾ നയിക്കും. “നിങ്ങൾ ലോകത്തിന് വെളിച്ചം” എന്നതാണ് ചിന്താവിഷയം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കേരളത്തിന് പുറത്തു നിന്നും രജിസ്റ്റർ ചെയ്തിട്ടുള്ള പ്രതിനിധികൾ സംബന്ധിക്കും. ബൈബിൾ കലാമത്സരങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, മെഡിക്കൽ-നിയമ ബോധവത്കരണ ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ, ആരാധന സമ്മേളനങ്ങൾ എന്നിങ്ങനെ യുവജനങ്ങളുടെ ആത്മീയ സാമൂഹ്യ വികസനത്തിന് ഉതകുന്ന വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. സംഗീതം, പ്രസംഗം, ഉപന്യാസം, ചെറുകഥ, ചിത്രരചന, ബൈബിൾ ക്വിസ്, പൊതുവിജ്ഞാനം എന്നിവയിൽ മത്സരങ്ങൾ നടക്കും. ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ യോഗ്യത നേടിയവർ ആയിരിക്കും സംസ്ഥാന ജനറൽ ക്യാമ്പിൽ മത്സരിക്കുക. 8-ന് ചേരുന്ന സമാപന സമ്മേളനത്തിൽ ആത്മീയ സാമൂഹികരംഗത്തെ വിവിധ നേതാക്കൾ പങ്കെടുക്കും. വിജയികൾക്ക് സമ്മാനങ്ങളും മെറിറ്റ് സർട്ടിഫിക്കറ്റുകളും ഡോ ഒ എം രാജുക്കുട്ടി വിതരണം ചെയ്യും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ശോഭിക്കുന്ന വിദ്യാർഥികളെ ആദരിക്കും. ഡബ്ലു എം ഇ യൂത്ത് ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...