പിവൈസി നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ

0 1,314

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നവം 7 ന് വ്യാഴാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ സജ്ജികരിക്കുന്ന ബോട്ടിൽ ഏകദിന ലീഡർഷിപ്പ് സെമിനാർ നടക്കുന്നു. പി വൈ സി യുടെ ഭരണഘടന ചുമതലയുള്ള പാ.ജെയ്സ് പാണ്ടനാട് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.

പെന്തക്കോസ്തു യൂത്ത് കൗൺസിലിന്റെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ സമ്മേളനത്തിൽ, പിവൈസിയുടെ സംസ്ഥാനത്തുടനീളമുള്ള വിവിധ കമ്മിറ്റികളിലെ പ്രവർത്തകർക്കും പിസിഐ – പിഡബ്ല്യുസി
പ്രസ്ഥാനങ്ങളിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്, പിസിഐ ജനറൽ പ്രസിഡന്റ് N M രാജു മീറ്റിംഗ് ഉദ്ഘാടനം ചെയ്യുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

പുത്തൻ പ്രവർത്തന പദ്ധതികളുമായി മുന്നോ ട്ടു പോകാൻ ഒക്ടോബർ ആറിന് തിരുവല്ലയിൽ കൂടിയ പിവൈസി എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.മലയാള പെന്തക്കോസ്തു യുവജനങ്ങളുടെ ഐക്യവേദിയാണ്, ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിലും, വിദേശരാജ്യങ്ങളിലും പി വൈ സി യുടെ പ്രവർത്തനങ്ങൾ ആരംഭിക്കും, പിവൈസി അജി കല്ലിങ്കൽ പ്രസിഡണ്ടും പാ.റോയിസൺ ജോണി സെക്രട്ടറിയും പാ.ഫിലിപ്പ് ഏബ്രഹാം ട്രഷറാറും പാ.ഷൈജു ഞാറക്കൽ കോർഡിനേറ്ററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്. പെന്തക്കോസ്ത് യുവജന പ്രസ്ഥാനങ്ങളിലും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നരെയും സമൂഹത്തിൽ ഒരുമിച്ചു നിർത്തി സഭയിൽ നിന്നും സമൂഹത്തിലേക്കുള്ള ആപ്തവാക്യം ഉയർത്തിപ്പിടിക്കാൻ ആണ് ലക്ഷ്യം. 200 രൂപയാണ് സെമിനാറിന്റ രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക: രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

സഹോദരൻമാരെ,
നാളെ കഴിഞ്ഞ് വ്യാഴാഴ്ച്ച നമ്മുടെ ബോട്ട് യാത്ര ആലപ്പുഴ പുന്നമടയിൽ നടക്കുകയാണല്ലോ.
രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങളും രാവിലെ 9:00 മണിക്ക് തന്നെ പുന്നമട ഫിനിഷിംഗ് പോയിന്റിൽ എത്തിച്ചേരേണം.
9:00 മണിക്കാണ് പ്രഭാതഭക്ഷണം. 9:30 ന് യാത്ര ആരംഭിക്കേണ്ടതുണ്ട്.വൈകിയെത്തുന്നവർക്ക് യാത്രയിൽ പങ്കെടുക്കാനാകാതെ തിരികെ പോകേണ്ടി വരും.സമയനിഷ്ഠ പാലിക്കുക.ശ്രദ്ധിക്കുക.
നമ്മുടെ പരിചയത്തിലുള്ളവർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം അവരെക്കൂടി അറിയിക്കുക. ആരെങ്കിലും രജിസ്റ്റർ ചെയ്യാൻ ഉണ്ടെങ്കിൽ അതും അറിയിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
9961754528

You might also like
Comments
Loading...