പരിവർത്തനത്തിനായി കലഹിക്കുന്നവരാകുക: പിസിഐ പ്രസിഡണ്ട്

0 927

പുന്നമട: യുവജനങ്ങൾ സാമൂഹിക പരിവർത്തനത്തിനായി കലഹിക്കുന്നവരാകണമെന്ന് പിസിഐ പ്രസിഡണ്ട് എൻ എം രാജു ആവശ്യപ്പെട്ടു.

പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പുന്നമടക്കായലിൽ സജ്ജീകരിച്ച ബോട്ടിൽ നടന്ന പിവൈസി ലീഡർഷിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിവൈസി പ്രസിഡണ്ട് അജി കല്ലിങ്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. “ഭൂമിയെ വാഴുവാനാണ് ദൈവം നമ്മെ ആക്കിയിരിക്കുന്നത്. എന്നാൽ അത് മറന്ന് സഭാ രാഷ്ട്രിയം ഉൾപ്പെടെയുള്ള പലതിന്റെയും അടിമകളായി മാറിയിരിക്കുകയാണ് യുവജനങ്ങൾ. ഈ സ്ഥിതിക്ക് വ്യത്യാസം വരണം.പെന്തക്കോസ്തിന്റെ ആദിമ തലമുറയെ പോലെ തെറ്റായ വ്യവസ്ഥിതികളോട് പോരാടി നല്ലൊരു സംസ്കാരം രൂപികരിക്കുന്നതിൽ നാം മുന്നിൽ നിൽക്കണം” എൻ എം രാജു കൂട്ടിച്ചേർത്തു.

Download ShalomBeats Radio 

Android App  | IOS App 

പിവൈസി ഭരണഘടനയുടെ ശിൽപി പാ.ജെയ്സ് പാണ്ടനാട്, സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ ലേണൽ തോമസ് തുടങ്ങിയവർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പിവൈസി ജനറൽ സെക്രട്ടറി പാ.റോയിസൺ ജോണി, ട്രഷറാർ പാ.ഫിലിപ്പ് ഏബ്രഹാം, വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായ പാ. ലിജോ കെ ജോസഫ്, ബ്ലസിൻ ജോൺ മലയിൽ ,ജോജി ഐപ്പ് മാത്യുസ്, പിസിഐ പ്രതിനിധി അജി കുളങ്ങര ,പിഡബ്ല്യുസി സെക്രട്ടറി ജിൻസി സാം, പാ.പി വി ചെറിയാൻ തുടങ്ങിയവർ സെക്ഷനുകൾക്ക് നേതൃത്വം നൽകി.പാ.
വില്യം മല്ലശേരി നയിച്ച പിവൈസി ക്വയർ ഗാനങ്ങൾ ആലപിച്ചു. നൂറിലധികം വരുന്ന പിവൈസി ലീഡേഴ്സിനെ കൂടാതെ മാധ്യമ പ്രതിനിധികളും സഭാ യുവജനപ്രസ്ഥാനങ്ങളുടെ നേതാക്കളും കോൺഫ്രൻസിൽ പങ്കെടുത്തു.

You might also like
Comments
Loading...