എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം

0 794

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഡിജിപിയും, സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസിന് രാജ്യാന്തര പുരസ്‌കാരം. രാജ്യാന്തര തലത്തില്‍ കുട്ടികളുടെ നഗ്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് അന്തര്‍ദേശീയ പുരസ്‌കാരം ( be a champion for child protection) ലഭിച്ചത്.

ഫ്രാന്‍സില്‍ വെച്ച്‌ നടന്ന ഇന്റര്‍പോളിന്റെ രാജ്യാന്തര സമ്മേളനത്തില്‍ വെച്ച്‌ ഇന്‍ര്‍പോള്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയര്‍ പോള്‍ ഗ്രിഫ്താസില്‍ നിന്നാണ് പുരസ്‌കാരം ലഭിച്ചത്. ഇന്റര്‍പോളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തില്‍ നവംബര്‍ 12 മുതല്‍ 15 വരെ ഫ്രാന്‍സില്‍ വച്ചു നടക്കുന്ന നടത്തുന്ന രാജ്യാന്തര സമ്മേളനത്തില്‍ മനോജ് എബ്രഹാം ഐ പി എസ് കുട്ടികളുടെ സംരക്ഷണത്തെപ്പറ്റി ക്ലാസും നയിച്ചു. കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരള പോലീസ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ വിജയഗാഥയെക്കുറിച്ചാണ് അദ്ദേഹം ഫ്രാന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിലും, കുട്ടികള്‍ക്കെതിരെയുളള അശ്ലീല പ്രവര്‍ത്തനങ്ങളും, കുറ്റകൃത്യങ്ങളും, ചൂഷണങ്ങളും പൂര്‍ണ്ണമായും തടയുന്നതിലും കേരള പോലീസ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായി.

You might also like
Comments
Loading...