മലയാളം ക്രൈസ്തവ ഗാനങ്ങളുടെ മഹാശേഖരവുമായി ക്രിസ്തീയ ഗാനാവലി പ്രവര്‍ത്തനം ആരംഭിച്ചു.

0 2,311

കോട്ടയം : സൌജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്‌സൈറ്റ് GodsOwnLanguage.com ക്രൈസ്തവ കൈരളിക്കായി അണിയിച്ചൊരുക്കിയ മലയാളം ക്രിസ്തീയ ഗാനാവലി വെബ്സൈറ്റ് – www.kristheeyagaanavali.com –  പ്രവര്‍ത്തനം  ആരംഭിച്ചു.

കഴിഞ്ഞ ഒന്നര ശതാബ്ദത്തിനിടയിൽ വലുതും ചെറുതുമായ അനവധി പാട്ടുപുസ്തകങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി. അവയിൽ ചിലത് പ്രചുര പ്രചാരം നേടുകയും, പാട്ടുകളെ പ്രചരിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിൽ സ്തുത്യർഹമായ സേവനം ചെയ്തും പോന്നു. ആത്മീയഗീതങ്ങളും, സീയോൻ ഗീതാവലിയുമൊക്കെ ക്രൈസ്തവ ഭവനങ്ങളിലും സഭകളിലും വേദപുസ്തകത്തിനൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തു. ഈ ഡിജിറ്റൽ യുഗത്തിൽ നമുക്ക് പുതിയൊരവസരമാണ് കൈവന്നിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

മലയാള ക്രൈസ്തവ കൈരളി പാടി ആരാധിച്ചതായ  പഴയതും, പുതിയതുമായ ആയിരത്തില്‍ പരം ഗാനങ്ങളുടെ വരികള്‍ ഇപ്പോള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വിവിധ പാട്ട്പുസ്തകങ്ങള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങള്‍ രചിക്കാന്‍ ഇടയായ സന്ദര്‍ഭം എന്നിവയും ലഭ്യമാണ്. കൂടുതല്‍ ഗാനങ്ങള്‍ വരും ദിനങ്ങളില്‍ ലഭ്യമാക്കും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഈ സേവനം തികച്ചും സൗജന്യമാണ്. ഈ പ്രവര്‍ത്തനത്തിലേക്കായി ഗാനങ്ങളുടെ വരികള്‍ നല്‍കി സഹായിച്ച ഏവരെയും ഞങ്ങള്‍ നന്ദി പുരസ്സരം അനുസ്മരിക്കുന്നു. നിങ്ങളുടെ പക്കല്‍ ഉള്ള ഗാനങ്ങളുടെ വരികള്‍,  ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനസന്ദര്‍ഭങ്ങള്‍ എന്നിവ   ഞങ്ങള്‍ക്ക് അയക്കുക, ഞങ്ങള്‍ അത് ഈ വെബ്സൈറ്റില്‍ നിങ്ങളുടെ പേരില്‍ ചേര്‍ക്കുന്നതാണ്. ഇമെയിൽ അയക്കേണ്ട വിലാസം – info@kristheeyagaanavali.com

വെബ്സൈറ്റ് : www.kristheeyagaanavali.com

ഫേസ്ബുക്ക്‌ പേജ് : https://www.facebook.com/kristheeyagaanavali

You might also like
Comments
Loading...