കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം

0 1,374

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം

ബാബു ജോയി (ജനറൽ സെക്രട്ടറി, എ.ജി മലയാളം സൺഡേ സ്കൂൾ)

Download ShalomBeats Radio 

Android App  | IOS App 

കോട്ടയം: കുട്ടികളുടെ ഉള്ളിൽ നിറയ്ക്കപ്പെട്ട മികവുകളെ പക്വമായി വളർത്തുന്നതിനും ഫലപ്രദമായ വ്യക്തികളായി രൂപപ്പെടുത്തുന്നതിനും സൺഡേ സ്കൂളിന് കഴിയണമെന്നും അതിലൂടെ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും എ.ജി.മലയാളം സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി ബാബു ജോയി അഭിപ്രായപ്പെട്ടു. എ.ജി. കോട്ടയം സെക്ഷൻ വാർഷിക സമ്മേളനം ഓൾഡ് റോട്ടറി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെരീത്ത് തോടും, യോർദ്ദാൻ നദിയും, ഹെർമ്മോൻ പർവ്വതവും ഒക്കെ മനസിൽ ദൃശ്യവത്കരിക്കപ്പെട്ട സൺഡേസ്കൂൾ അനുഭവങ്ങളിലൂടെ സ്വന്തം ഗ്രാമ പശ്ചാത്തലത്തിൽ മനസിൽ സൂക്ഷിച്ച് ദൈവകൃപയിൽ വളരുവാൻ ഇടയായ ജീവിതാനുഭവം കുട്ടികളിൽ അനിർവചനീയമായ അനുഭവമാണ് ലഭ്യമാക്കിയത്.
സെക്ഷൻ കൺവീനർ പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.മേഖലാ താലന്ത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുവാൻ പ്രയത്നിച്ച സെക്ഷനിലെ വിദ്യാർത്ഥികളെയും പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. സൺഡേസ്കൂൾ കലണ്ടർ പാസ്റ്റർ അലക്സിന് നല്കിയും. ഡിസൈൻഡ് മഗ് ഷാജൻ ജോൺ ഇടയ്ക്കാടിന് നല്കിയും ബാബു ജോയി സമർപ്പണ പ്രാർത്ഥന നടത്തി.
സെക്ഷൻ താലന്ത് മത്സര ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മേഖല, ഡിസ്ട്രിക്ട് മത്സരത്തിൽ പങ്കെടുത്തവർക്കും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു.
രാവിലെ നടന്ന സെമിനാറുകളുടെ ഉദ്ഘാടനവും കുട്ടികളുടെ ഐഡൻറിറ്റി കാർഡ് വിതരണോദ്ഘാടനവും സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോൺസൻ ജോസഫ് നിർവ്വഹിച്ചു. കിഡ്സ്, ടീനേജ്, അദ്ധ്യാപക-രക്ഷിതാക്കൾക്കായി വെവ്വെറെ സെഷനുകൾ ക്രമീകരിച്ചു ക്ലാസുകൾ നടത്തി. സുവിശേഷകരായ എബ്രഹാം ഫിലിപ്പോസ്, സാംസൺ പീറ്റർ, ബ്ലസൻ ഡേവിഡ്, ആൻസൻ ഏലിയാസ്, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ സൺഡേ സ്കൂൾ യൂണിറ്റുകൾ താലന്ത് പ്രദർശനം നടത്തി. 200 ലധികം അംഗങ്ങൾ സംബന്ധിച്ചു. സൺഡേസ്കൂൾ കൺവീനർ പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, സെക്രട്ടറി ജസി ഷാജൻ, ട്രഷറാർ എൽസമ്മ ഗ്ലാഡിസ് എന്നിവർ നേതൃത്വം നല്കി

You might also like
Comments
Loading...