പരസ്യയോഗങ്ങളും സുവിശേഷ റാലിയും സംഘടിപ്പിച്ചു.

0 833

പുനലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് പുനലൂർ വെസ്റ്റ് സെക്ഷൻ കമ്മിറ്റിയുടെയും പുത്രികാ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരസ്യയോഗങ്ങളും ക്രിസ്തുമസ് സന്ദേശ റാലിയും നടന്നു. ഡിസംബർ 24 നു രാവിലെ സെക്ഷൻ പ്രെസ്ബിറ്റർ Pr ജോൺസൻ G സാമുവേലിന്റെ നേതൃത്വത്തിൽ പുനലൂർ TB ജംഗ്ഷനിൽ നിന്നും പരസ്യയോഗങ്ങൾ മാത്ര, നരിക്കൽ, കോട്ടവട്ടം, ഇളമ്പൽ തുടങ്ങിയ പുനലൂരിന്റെ വിവിധ ഭാഗങ്ങളിൽ അനുഗ്രഹമായി നടന്നു. ജനശ്രദ്ധയാകർഷിച്ച ക്രിസ്തുമസ് സന്ദേശങ്ങളും ഗാനങ്ങളും അതോടൊപ്പം യുവജന വിഭാഗം സംഘടിപ്പിച്ച യേശുവിന്റെ ജനനത്തിന്റെ ചിത്രീകരണവും ഏവർക്കും ആസ്വാദനവും ചിന്തനീയവുമായിരുന്നു. അൻപതിലേറെ യുവജനങ്ങൾ പങ്കെടുത്ത പരസ്യയോഗങ്ങൾ വൻ വിജയമായി മാറി.
പരസ്യയോഗങ്ങളിൽ യഥാക്രമം Pr പ്രിൻസ് ( സെക്ഷൻ സെക്രട്ടറി ) Br പ്രിന്റു ജെയിംസ് ( AG നരിക്കൽ ), Pr ജെയിംസ് ( സെക്ഷൻ ട്രെഷറാർ ), Br ഡാനി ബെഞ്ചമിൻ (ടൌൺ ൺ AG ), Pr ജോസ് K തോമസ് ( പുനലൂർ ടൌൺ AG ശുശ്രൂഷകൻ ) തുടങ്ങിയവർ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകി.
Pr ജെയിംസ് മാത്യു, Pr മാത്യു വർഗീസ്, Pr കുരികേശ് Pr ഷിബു VJ, Br MA സാബു തുടങ്ങിയവർ പരസ്യയോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് വൈകിട്ട് നാലരയോട് കൂടി പുനലൂർ AG ആസ്ഥാനത്തു നിന്നും ആരംഭിച്ച റാലിയിൽ 300 ൽ അധികം വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുത്തു. അഞ്ചരയോട് കൂടി പുനലൂർ പ്രൈവറ്റ് ബസ്സ്റ്റാന്റിനു സമീപമുള്ള ഓഡിറ്റോറിയത്തിൽ എത്തി ചേർന്ന റാലിക്കു ശേഷം സമാപന സമ്മേളനം ആരംഭിച്ചു. സമാപന സമ്മേളനത്തിൽ സെക്ഷൻ പ്രെസ്ബിറ്റർ Pr ജോൺസൻ G സാമുവേൽ മുഖ്യസന്ദേശം നൽകി. 8 മണിയോട് കൂടി പ്രാർത്ഥിച്ചു സമ്മേളനം അവസാനിപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...