ഇന്ത്യയുടെ അഭിമാനമായി കായംകുളം ഐ പി സി സഭാംഗം

0 1,028

കായംകുളം :  നേപ്പാളിൽ നടന്ന യൂത്ത് ഗെയിംസ് ഇന്റർനാഷണൽ പ്രോ ലീഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടി കായംകുളം സ്വദേശി. കായംകുളം ചിറയിൽ വീട്ടിൽ മോൻസി ജോർജ് – ജെസ്സി മോൻസി  ദമ്പതികളുടെ മകളായ അന്ന ആൻ മോൻസിയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ജനുവരി 3 മുതൽ 7 വരെ നടന്ന അന്താരാഷ്ട്ര തലത്തിലെ മത്സരത്തിൽ റെസ്‌ലിങ് 50 കിലോ ഗ്രാം വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളിയാണ് അന്ന.
ഡിസംബറിൽ  ഗോവയിൽ നടന്ന ദേശീയ തല മത്സരത്തിലും അന്ന വിജയിയായിരുന്നു. ഓപ്പൺ സെലക്ഷൻ വഴിയാണ് മത്സരത്തിനുള്ള യോഗ്യത അന്ന നേടിയത്. ഹോം സയൻസ് വിഭാഗത്തിൽ ബിരുദം പൂർത്തിയാക്കിയ അന്ന, ഐ പി സി കായംകുളം സെഹിയോൻ സഭാംഗമാണ്.

You might also like
Comments
Loading...