ഗാന സന്ധ്യയും സമാധാന സന്ദേശവും!!

0 625

പെരുമ്പാവൂർ : അസംബ്ലീസ് ഓഫ് ഗോഡ് പെരുമ്പാവൂർ സഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 17, 18, 19 തീയതികളിൽ ആത്മീയ സമ്മേളനവും സുവിശേഷ ഘോഷണവും നടത്തുന്നു. പെരുമ്പാവൂർ, ഐമുറി കാരാട്ട് പള്ളിക്കര ജോയ്‌സ് ഗ്രൗണ്ടിൽ( നവരക്ന ഗർഡാൻസ്) 17 വെള്ളി വൈകിട്ട് 6 മണിക്ക് സമ്മേളനോത്ഘാടനം നടക്കും.
പ്രശസ്ത പ്രാസംഗിക പാസ്റ്റർമാരായ കെ. കെ. ബാബു-വൈക്കം, ജോയി പാറക്കൽ- അങ്കമാലി, ഷമീർ- കൊല്ലം എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സാഹിൻ പെരുമ്പാവൂർ നയിക്കുന്ന റാഫാ മേലഡീസ് ഗാനസന്ധ്യക്ക് മേൽനോട്ടം വഹിക്കും. എല്ല ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെയാണ് സമ്മേളനം.
സഭാശുശ്രൂഷകനായ പാസ്റ്റർ കെ. ജെ. ജോർജ്ജി നൊപ്പം, പാസ്റ്റർമാരായ ബാബു വർഗ്ഗീസ്, ഡേവിഡ് വർഗ്ഗീസ് (യൂ. കെ), സഹോദരൻ എൽദോസ് മൂഴിക്കുളം എന്നിവർ സമ്മേളന ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

You might also like
Comments
Loading...