കൊറോണ വൈറസ്; കൊച്ചിയടക്കം രാജ്യത്തെ പ്രധാന വിമാന താവളങ്ങളിൽ കർശന പരിശോധന

0 732

കൊച്ചി: ചൈനയിൽ അജ്ഞാത വൈറസിനെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും കർശന പരിശോധന നിലവിൽ. രാജ്യത്തെ ഏറ്റവും തിരക്കുള്ള കൊച്ചി, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഉള്ള വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നു വരുന്ന യാത്രക്കാരെയാണ് പരിശോധനയക്ക് വിധേയമാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടി.

കഴിഞ്ഞ വർഷം ഡിസംബർ അവസാന വാരത്തോടെ ആയിരുന്നു ലോകത്തെ ഞെട്ടിച്ചു കൊണ്ട് ചൈനയിൽ വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ പരിശോധനകൾക്ക് ശേഷം ഇത് കൊറോണ വിഭാഗത്തിൽപ്പെട്ട വൈറസാണെന്ന് കണ്ടെത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇതേ വൈറസ് മൂലം രാജ്യത്ത് മരണങ്ങൾ സ്ഥിത്തികരിച്ചതോടെ ചൈന മുഴുവനും അതീവജാഗ്രത പുലർത്തിയിരുന്നു. ചൈനയിൽ നിന്ന് ഇന്ത്യലേക്ക് വരുന്ന വിമാനങ്ങളും അതിലെ യാത്രക്കാരെയും പരിശോധിക്കുന്ന വിധത്തിൽ യാത്രക്കാരെല്ലാം സഹകരിക്കണമെന്നും അതിനായിയുള്ള നിശ്ചിത ഫോറത്തിൽ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

You might also like
Comments
Loading...