22-മത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 13-16വരെ

0 808

ഒറ്റപ്പാലം : 22-മത് ഭാരതപുഴ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ 16 വരെ എല്ലാ വൈകുന്നേരം 5:30 മുതൽ ഒറ്റപ്പാലം മണൽപ്പുറത്ത് വെച്ച് നടത്തപ്പെടുവാൻ അധികൃതർ താത്പര്യപ്പെടുന്നു. പോയ 21 വർഷങ്ങളും ഈ വചന ഉത്സവം ഒറ്റപ്പാലം നിവാസികൾക്ക് വലിയ അനുഗ്രഹവും അതിലുപരി കേരളത്തിൽ തന്നെ എടുത്തു നോക്കിയാൽ എണ്ണം പറഞ്ഞ പ്രശസ്ത കൺവെൻഷനുകളിൽ ഒന്നാണ് ഭാരതപുഴ കൺവെൻഷൻ.

കർത്താവിൽ അഭിഷക്തന്മാരും, ഇന്നത്തെ കാലത്ത് സുവിശേഷതിന് വേണ്ടി അതിശക്തമായി ദൈവം ഉപയോഗിക്കുന്ന സുവിശേഷകരായ പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ അനീഷ് കാവാലം എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു. പാസ്റ്റർ യേശുദാസൻ പിജി ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

സമാപന ദിവസം (ഫെബ്രുവരി 16) വൈകുന്നേരം 5:30 മുതൽ ലോക പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, കെസ്റ്റർ, പാസ്റ്റർ ജെയിംസ് ജോൺ തോന്ന്യമല, സ്റ്റീവ് ദേവസ്സി, ഹെബ്‌സിബ രഞ്ജിത് എന്നിവർ നയിക്കുന്ന ” മ്യുസിക് നൈറ്റ് ” ഉണ്ടായിരിക്കുന്നതാണ്.

You might also like
Comments
Loading...