അഴകുള്ള ആത്മാവിനെ രക്ഷിക്കുക തന്നെയാണ് ക്രൈസ്തവ എഴുത്തുകാരന്റെ ധർമ്മം: ഡോ.റൂബിൾ രാജ്

0 769

തിരുവല്ല: വചനം ജീവതബന്ധിയായി എഴുതുന്നവനും രക്ഷയുടെ മാർഗ്ഗം തെളിയിക്കുന്നവനുമാണ് ക്രൈസ്തവ എഴുത്തുകാരനെന്ന് ഡോ. റൂബിൾ രാജ്.ദൈവ സൃഷ്ടിയോടുള്ള ക്രൈസ്തവന്റെ ഉത്തരവാദിത്വം നവമാധ്യമങ്ങൾ വഴി ക്രിയാത്മകമായി ഉപയോഗിക്കണം.വൈകാരികമായി അനാഥത്വം നിറഞ്ഞവർ , മാനസികമായി വിവാഹ മോചനം നടത്തിയവർ, സാമൂഹ്യ മാധ്യമ സമ്പർക്കം മൂലം അടിമത്വം അനുഭവിക്കുന്നവർ,സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാലത്താണ് നാം ആയിരിക്കുന്നത്. സമൂഹത്തിലെ നന്മ ഇല്ലാതാക്കാൻ , മലീമസപ്പെടാൻ ക്രിസ്തീയ എഴുത്തുകാരൻ അനുവദിച്ചു കൂടാ.ദൈവം നൽകിയ അഴകുള്ള ആത്മാവിനെ രക്ഷിക്കേണ്ടതായ ചുമതല ക്രൈസ്തവ എഴുത്തുകാരന്റെ ദൗത്യമാണെന്നും ഡോ.റൂബിൾ രാജ് പറഞ്ഞു.ഐ.പി.സി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ മൂന്നാമത് വാർഷിക യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെയർമാൻ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു.ഐ.പി.സി  ജനറൽ പ്രസിഡണ്ട് പാസ്റ്റർ വൽസൻ ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ ആമുഖ പ്രഭാഷണം നടത്തി. അവാർഡു ജേതാക്കളായ ഡോ.എം.സ്റ്റീഫൻ, പാസ്റ്റർമാരായ ഫിലിപ്പ് പി.തോമസ്, വിൽസൻ വർക്കി, ഡോ.ഷൈബു ഏബ്രഹാം, സിസ്റ്റർ സാലി മോനായി, ടോണി വർഗീസ് (പവർ വിഷൻ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ്, ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം.പി.ജോർജ്കുട്ടി, സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, രാജൻ ആര്യപ്പള്ളിൽ , യു എ ഇ ചാപ്റ്റർ പ്രസിഡണ്ട്  പി.സി. ഗ്ലെന്നി,  എന്നിവർ ആശംസകൾ അറിയിച്ചു.
ഗ്ലോബൽ മീഡിയ ഭാരവാഹികളായ പാസ്റ്റർ റോയി വാകത്താനം, സാംകുട്ടി ചാക്കോ നിലമ്പൂർ, രാജു ആനിക്കാട് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ ട്രഷറാർ ഫിന്നിി പി.മാത്യു, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അച്ചൻ കുഞ്ഞ് ഇലന്തൂർ, ഷാജി മാറാനാഥ, സി.പി.മോനായി, എം.വി.ഫിലിപ്പ്, സിസ്റ്റർ സ്റ്റാർലാ ലൂക്ക് എന്നിവർ നേതൃത്വം നല്കി.

You might also like
Comments
Loading...