തിരുവല്ല സെന്റർ കൺവൻഷൻ 2020

0 1,330

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രു 19 ബുധൻ മുതൽ 23 ഞായർ വരെ പഴമ്പള്ളി ശാരോൻ ചർച്ചിനു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ എം. എം. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പി എം ജോൺ, റെജി ശാസ്താംകോട്ട, വർഗീസ് ജോഷ്വ, ഫിന്നി ജേക്കബ്, കെ എ എബ്രഹാം,പി എ. ചാക്കോച്ചൻ , സിസ്റ്റർ സൗമിനി ഫിന്നി എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 1വരെ സി ഇ എം സൺഡേ സ്കൂൾ സംയുക്ത സമ്മേളനവും ശനിയാഴ്ച്ച രാവിലെ 9മുതൽ 1 വരെ വനിതാ സമ്മേളനവും ഞായറാഴ്ച്ച രാവിലെ 9 മുതൽ 1 വരെ സംയുക്ത സഭായോഗവും നടക്കും. ശാലോം വോയിസ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സാംസൺ പി. തോമസ് ( പബ്ലിസിറ്റി കൺവിനർ)

You might also like
Comments
Loading...