എ.ജി മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ഒരുക്കുന്ന ” സെലിബ്രേഷൻ – 2020 ” അദ്ധ്യാപക – വിദ്യാർത്ഥി ക്യാമ്പ്; ഏപ്രിൽ 13, 14, 15 തീയതികളിൽ

0 1,603

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ” സെലിബ്രേഷൻ – 2020 ” അധ്യാപക-വിദ്യാർത്ഥി ക്യാമ്പ് ഏപ്രിൽ മാസം 13, 14, 15 തീയതികളിൽ മാവേലിക്കര ഐ.ഇ.എം ക്യാമ്പ് സെന്ററിൽ വെച്ച് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

ഈ വർഷം ക്യാമ്പിന് ഒട്ടേറെ പുതുമകളുമായിട്ടാണ് അണിയറയിൽ നിന്നും അരങ്ങത്തേക്ക് സംഘാടകർ എത്തുന്നത്.
ആത്മീയ വളർച്ചക്കായി പ്രഗത്ഭരായ അദ്ധ്യാപകരുടെ വിവിധ ക്ലാസ്സുകളും അതിനൊപ്പം വിനോദത്തിനും പ്രാധാന്യം നൽകി കൊണ്ട് വിവിധതരം സ്പോർട്സ് ആക്ടിവിറ്റീസ്, ഗാനപരിശീലനം, പപ്പേറ്റ് ഷോകൾ അങ്ങനെ കണ്ണും മനവും ആകർഷിക്കുന്ന ഒട്ടേറെ വിഭവങ്ങൾ അടങ്ങിയിട്ടുണ്ട് ഇത്തവണത്തെ ക്യാമ്പിൽ.

Download ShalomBeats Radio 

Android App  | IOS App 

14-ആം തീയതി പകൽ 10മണി മുതൽ 4മണി വരെ അധ്യാപകർക്കായി മാത്രം പ്രത്യേക പരീശിലന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകാൻ കർത്താവിൽ പ്രസിദ്ധരായ ഗായകർ ബ്ര. ബ്ലെസ്സൺ മേമ്മനയും ഇമ്മാനുവേൽ ഹെൻട്രിയും ആയിരിക്കും.

ഈ വർഷത്തെ ക്യാമ്പ് ഒരു കാരണവശാലും ദയവായി ആരും നഷ്ടപ്പെടുത്തരുത് എന്ന് സംഘാടാകരും അതീയായി ആഗ്രഹിക്കുന്നു കാരണം, ഇത് വിദ്യാർത്ഥികൾക്കും അത് പോലെ തന്നെ അദ്ധ്യാപകർക്കും ഒരു പോലെ അനുഗ്രഹപ്രദമായി തീരുമെന്ന് കാര്യത്തിൽ നിസംശയം പറയാം.

വിശദവിവരങ്ങൾക്ക് ബന്ധപെടുക :

ബ്ര സുനിൽ.പി.വർഗീസ്
സൺഡേ സ്കൂൾ ഡയറക്ടർ
+919495120127

You might also like
Comments
Loading...