ഇനിമുതൽ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്യാം

0 750

തിരുവനന്തപുരം: ഇനിമുതൽ സംസ്ഥാനത്തുള്ള ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആർ) രജിസ്റ്റര്‍ ചെയ്യാൻ കഴിയും. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇതിന്റെ രേഖപകർപ്പ് കോപ്പി അയച്ചു കൊടുത്താൽ മതിയാകും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിയമം എടുത്തു മാറ്റാൻ തീരുമാനിച്ചതായി സംസ്ഥാനത്തെ പോലീസ് ഹെഡ്ഹെഡ്ക്വാർട്ടേഴ്‌സ് ഉത്തരവിറക്കി. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരം ഇതുവരെ കുറ്റകൃത്യം നടന്നാൽ അതേ പൊലീസ് സ്റ്റേഷൻ പരിധിയിൽത്തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നത് നേരത്തെ നിർബന്ധമായിരുന്നു അതുമൂലം നല്ല ബുദ്ധിമുട്ടും അനുഭവപെട്ടിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

You might also like
Comments
Loading...