ഇന്ന് ദേശീയ ദിനപത്ര ദിനം
ഇന്ന് ജനുവരി 29 ഇന്ത്യന്‍ വര്‍ത്തമാന പത്രദിനമായി ആചരിക്കപ്പെടുന്നു. ഈ ദിനം എങ്ങനെ ചരിത്രത്തിന്റെ ഭാഗമായി എന്ന് നമ്മുക്ക് ഒന്ന് തിരിഞ്ഞു നോക്കാം, അങ്ങനെ നോക്കുകയാണെങ്കിൽ 16-ആം നൂറ്റാണ്ടിലേക്ക് ഒന്ന് എത്തി നോക്കേണ്ടി വരും കാരണം ഭാരത ഉപഭൂഖത്തിൽ പത്ര പ്രവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുന്നത് AD 1766ലാണെന്ന് ചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. അന്നത്തെ കാലത്ത് നമ്മുടെ രാജ്യത്ത് അച്ചടിശാലകളായി പ്രവർത്തിക്കുന്ന ഒരു ഒറ്റ സ്ഥാപനം പോലും ഉണ്ടായിരുന്നില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തൊഴിലാളിയും തികഞ്ഞ ബ്രിട്ടീഷ്കാരനുമായ വില്യം ബോള്‍ട്‌സ് എന്ന സായിപ്പ് ഭാരതത്തിൽ ഒരു അച്ചടിശാല സ്ഥാപ്പിക്കാൻ നന്നേ പരിശ്രമിച്ചിരുന്നു. ഇത് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഉള്ള മറ്റുള്ളവർ നന്നായി എതിർത്തിരുന്നു. അതിന് ശേഷം, ബോള്‍ട്‌സ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതുമൂലം കമ്പനി അദ്ദേഹത്തിന്റെ സേവനം മതിയാക്കി തന്റെ സ്വന്തരാജ്യമായ ഇംഗ്ലണ്ടിലേക്ക് മടക്കിയച്ചു. മടങ്ങിച്ചെന്ന് അദ്ദേഹം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഴിമതികളെ കുറിച്ചും അതുമൂലം ഇന്ത്യ ജനത അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളുടെയും യാതനകളുടെയും യഥാര്‍ഥ വിവരണമുള്ള 500 പേജിന്റെ ഒരു പുസ്തകം അടിച്ചിറക്കി. അന്ന് ഇന്ത്യയില്‍ പത്രരൂപത്തില്‍ പുറത്തിരിക്കാൻ ഉദ്ദേശിച്ച വസ്തുതകൾ അദ്ദേഹം പുസ്തക രൂപത്തില്‍ പുറത്തിറക്കി എന്നുമാത്രം. ഇത് വായിച്ചു പ്രചോദനം ഉൾകൊണ്ട് തുടർന്ന് 1780 ജനുവരി 29ന് ജെയിംസ് അഗസ്റ്റസ് ഹിക്കി എന്ന സായിപ്പ് ” ബംഗാള്‍ ഗസറ്റ് ” എന്ന പേരില്‍ ഇംഗ്ലീഷ് പത്രം ആരംഭിക്കുന്നത്. കാരണം ഹിക്കിയും കമ്പനിയുടെ മനസാക്ഷിക്ക് വിപരീതമായ ചട്ടങ്ങൾക്ക് എതിരായിരുന്നു. അന്നത്തെ കാലത്ത് അദ്ദേഹം പുറത്തിറക്കിയ പത്രത്തിന് നാലു പേജുകളെ ഉണ്ടായിരുന്നോള്ളു അതിന് പുറമെ അതിന്റെ വലിപ്പം 12“ x 8“ ആയിരുന്നു. അതിനെ അനുസ്മരിച്ചാണ് പിന്നിട് എല്ലാ വർഷവും ഈ ദിവസം (ജനുവരി 29) ഇന്ത്യന്‍ പത്രദിനമായി ആചരക്കപ്പെടുന്നത്.
പത്രം ഇറങ്ങിയ നാൾ മുതൽ അതിനെതിരെയുള്ള നിയന്ത്രണങ്ങളും അന്നത്തെ ഭരണകൂടം കൊണ്ട് വന്നിരുന്നു.അന്ന് പത്രം തപാലില്‍ എത്തിക്കാനുള്ള സൌകര്യം പോലും ഭരണകൂടം എടുത്തുകളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഹിക്കി പത്രവിതരണത്തിനായി 20 പേരെ ചുമതലപ്പെടുത്തിയിരുന്നു. ഒരു മിഷനറിയെ കുറിച്ച് പുറത്തിറക്കിയ ഒരു വാര്‍ത്തയുടെ പേരില്‍ ഹിക്കിക്ക് അന്ന് 500 രൂപ പിഴയും നാലു മാസം ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. തുടര്‍ന്ന് 1781-ല്‍ “ഇന്ത്യ ഗസറ്റ്” എന്ന ഹിക്കിയുടെ പത്രത്തിനെതിരെ അന്നത്തെ സര്‍ക്കാര്‍ തന്നെ ഒരു പുതിയ പത്രം ആരംഭിച്ചു. അന്നത്തെ കാലയളവിൽ ഈ പത്രങ്ങള്‍ വായിച്ചിരുന്നത് മിക്കവാറും ഇംഗ്ലീഷുകാര്‍ മാത്രമായിരുന്നു എന്നതാണ് ചരിത്രവും സത്യസന്ധമായ വസ്തുത.
Download ShalomBeats Radio
Android App | IOS App
ഇനി നമ്മുടെ കേരള സംസ്ഥാനത്തേക്ക് നോകാം, ചരിത്രത്തിന്റെ കണക്കനുസരിച്ച മലയാളത്തിലെ ആദ്യ പത്രം രാജ്യസമാചാരം (1847) ആണ്. പിന്നീട് മലയാളത്തിൽ പത്രത്തിന്റെ ഒരു വിപ്ലവം ഉടലെടുക്കുകയായിരുന്നു. കേരളപതാക (1870), മലയാള മിത്രം(1878), കേരള മിത്രം (1881), നസ്രാണി ദീപിക (1887), മലയാള മനോരമ (1888) അങ്ങനെ പോകുന്നു ചരിത്രം. ഇരുപതാം നൂറ്റാണ്ടിലേക്ക് ലോകം പ്രവേശിച്ചപ്പോൾ പത്രങ്ങളുടെ വളർച്ചയും വേഗത്തിലായി. മാതൃഭൂമി (1923), കേരളകൗമുദി (1940), ദേശഭിമാനി (1945), ജനയുഗം (1948) തുടങ്ങിയവയാണ് ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച പ്രമുഖ പത്രങ്ങൾ.
പിന്നിട് കാലവും, നൂറ്റാണ്ടും പ്രകൃതിയും ജീവിതങ്ങളും ജീവിതരീതികളും മാറി. ഇന്ന് നമ്മുടെ ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് പൊതുവേ ഈ ഒരു ദിനം പിറന്നാൾ പോലെയുള്ള ഒരു പ്രത്യേക ദിനമാണ്. കാരണം ഇന്ന് ഈ അതിവേഗലോകത്തിൽ ഏത് പത്രവും എന്ത് പത്രവും ഇപ്പോള്‍ നമ്മുടെ വിരൽ തുമ്പിൽ ലഭ്യമാണ്. അവയുടെ പ്രചാരം ഇന്ന് ലോകമെമ്പാടും വ്യാപിപ്പിച്ചു കഴിഞ്ഞു എന്നത് മാത്രമല്ല അവയ്ക്കെല്ലാം അവരവരുടെ ദർശനങ്ങളും വീക്ഷണപാടവങ്ങളുമുണ്ട്.
ഇന്ന് നമ്മുടെ രാജ്യത്ത് പുറത്തിറങ്ങുന്ന മിക്ക പത്രങ്ങളും (ഓണ്‍ലൈന് ഉൾപ്പടെ) ഏകദേശം പതിനഞ്ച് കോടിയിലേറെ പേര്‍ പത്രം വായിക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇന്നത്തെ കാലത്ത് ടിവിയും ഇന്‍റര്‍നെറ്റും നമ്മുടെയും സമൂഹത്തിന്റെ ഇടയിലും വളരെ പ്രചാരം നേടിയിട്ടും പത്രവായനക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
അത് പോലെയാണ് ഇന്ന് നമ്മുടെ ക്രൈസ്തവ ലോകത്ത് ഓൺലൈൻ പത്രത്തിനുള്ള പ്രചരണം.
പണ്ട് കാലത്ത് അച്ചടിച്ച ക്രൈസ്തവ പത്രങ്ങൾ ഒരുപാട് ഇറങ്ങിയെങ്കിലും ഇന്ന് അവ എല്ലാം ഡിജിറ്റൽ ലോകത്തേക്ക് മാറുകയാണ്. പുത്തൻ മുഖത്തോടും മോഡിയോടും കൂടെ.
ക്രൈസ്തവ മേഖലയിൽ ഇന്ന് ഒട്ടേറെ പത്രങ്ങളും മാസികകളും പ്രവർത്തിച്ചു വരുന്നു. ഈ സമയത്ത് ആ പത്രങ്ങളെയും അവരുടെ സാരഥികളെയും നമ്മുക്ക് പ്രോത്സാഹിപ്പിക്കുകയും അവരെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുകയും ചെയ്യാം.