ഏ. ജി. കടപ്പ കൺവൺഷന് ഇന്ന് സമാപ്തി

0 1,413

തേവലക്കര: അസംബ്ലീസ് ഓഫ് ഗോഡ് കാരുനാഗപ്പള്ളി സെക്ഷനിലുള്ള കടപ്പ ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന സുവിശേഷ മഹായോഗത്തിന് ഇന്ന് സമാപ്തി.
ആറ്റുപുറം ഏ. ജി. നഗറിൽ ജനുവരി 31 നു ആരംഭിച്ച സമ്മേളനം കരുനാഗപ്പള്ളി സെക്ഷൻ പ്രസ്‌ബിറ്റർ റവ. അലക്സാണ്ടർ ശാമുവേൽ ഉൽഘാടനം ചെയ്തു. സുവിശേഷ പ്രാസംഗികരായ റവ. ഷാജി. എം. പോൾ- വെണ്ണിക്കുളം, റവ. എബി. എബ്രഹാം- പത്തനാപുരം എന്നിവർ കഴിഞ്ഞ ഇരുദിനങ്ങളിലും മുഖ്യ സന്ദേശങ്ങൾ നൽകി. ആത്മ ചയ്‌തന്യം പകർന്ന ആത്മീയ സംഗമത്തിൽ അനേകർ വിടുതൽ പ്രാപിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്തു. ഇന്ന് രാത്രി ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ മുഖ്യ സന്ദേശം നൽകും. അനുഗ്രഹീത ഗായകൻ പാസ്റ്റർ സോളമനും സംഘവും നയിക്കുന്ന സംഗീത ശുശ്രൂഷ ജനത്തിന് ആത്മീയ ആവേശം പകരുന്നു. കരുനാഗപ്പള്ളി സെക്ഷൻ ഉൾപ്പടെ സമീപ പ്രദേശത്തുള്ള ഇതര സഭാ വിശ്വാസികളും അക്രൈയ്സ്തവരും പങ്കെടുക്കുന്ന ഈ സുവിശേഷ മഹായോത്തിൽ ഇനിയും അനേകർ രക്ഷിക്കപ്പെടും എന്ന ശുഭാപ്തിവിശ്വാസത്തിൽ ആണ് സഭാ ശുശ്രൂഷകനായ പാസ്റ്റർ ജോയിയും സഭാ വിശ്വാസികളും.

You might also like
Comments
Loading...