പെന്തക്കോസ്റ്റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്തു.

0 1,564

തിരുവല്ല: പെന്തകോസ്ത് സമൂഹത്തിന്റെ ഐക്യവേദി ആയ പെന്തക്കോസ്റ്റാൽ കൗ
ൺസിൽ ഒഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ഐ. പി.സി സഭയുടെ സ്റ്റേറ്റ് പ്രസിഡന്റ് .കെ.സി.തോമസ് പ്രാർത്ഥിച്ചു പി.സി.ഐ യുടെ പ്രവർത്തനങ്ങൾക്കായി സമർപ്പണം ചെയ്തു.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിന്റെയും ഓഫിസ് മന്ദിരത്തിന്റെ ഉത്ഘാടനവും മുൻ ജസ്റ്റീസ് കമൽ ബാഷ നിർവഹിച്ചു. വിഘടിച്ചു നിൽക്കാതെ ഒറ്റ കെട്ടായി നിന്നുകൊണ്ട് നിങ്ങളുടെ ശക്തി സമൂഹത്തിൽ തെളിയിച്ചു അവകാശങ്ങൾ നേടി എടുക്കയും മറ്റു മനുഷ്യർക്കും നന്മ ചെയ്യുന്നവരായി തീരണം പെന്തെക്കോസ്തു സഭകളെന്നും താൻ പ്രസ്താവിച്ചു.പെന്തകോസ്ത് സഭ വിഭാഗങ്ങളിലെ മേലധ്യക്ഷൻ മാരും വിശ്വാസികളും പങ്കെടുത്തു. പൊതു യോഗത്തിൽ പി.സി.ഐ യുടെ ഔൻ ലൈൻ മീഡിയ ലോഞ്ചിങ്ങും നടത്തപ്പെട്ടു.എല്ലാ സഭാ വിഭാഗത്തിൽ നിന്നുമായി ആയിരത്തിൽ പരം വിശ്വാസികളും ശുസ്രൂഷകന്മാരും പങ്കെടുത്തു.
അസ്സസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജി ആലുവിള,ജെനറൽ സെക്രട്ടറി പോൾ മാള, ട്രേഷർ ജിനു വർഗീസ്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.ശാലോം ധ്വനിയുടെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു

You might also like
Comments
Loading...