വെട്ടുക്കിളി ആക്രമണം; പാകിസ്താന് പുറമെ സോമാലിയയിലും അടിയന്തരാവസ്ഥ
മൊഗദിഷു: വെട്ടുക്കിളികളുടെ ആക്രമണം അതികഠിനമായതിനെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ സോമാലിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഭക്ഷ്യഉത്പാദനത്തിനും അവയുടെ സുരക്ഷയ്ക്കും വലിയ ഭീഷണി ഉയർത്തിയിരിക്കുകയാണ് ഈ വെട്ടുക്കിളികളുടെ ആക്രമണം. അതേസമയം, വെട്ടുക്കിളി ശല്യം രൂക്ഷമായതിനെത്തുടർന്നു പാക്കിസ്ഥാനിൽ കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പാക് പഞ്ചാബിലും സിന്ധിലും വ്യാപകമായ നാശമാണ് വെട്ടുക്കിളികൾ സൃഷ്ടിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ദേശിയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
നിലവിലുള്ള ഈ പ്രതിസന്ധി തരണം ചെയ്യാന്‍ 7.3 ബില്യണ്‍ പാകിസ്ഥാനി രൂപയുടെ ദേശീയ കര്‍മ്മ പദ്ധതിയും യോഗം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യമായി വെട്ടുകിളി ശല്യം പിന്നിട് ആക്രമണമായി ഉണ്ടായത് തുടര്‍ന്ന് ഇവ സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിക്കുകയായിരുന്നു. ദക്ഷിണ പഞ്ചാബ്, ഖൈബര്‍, പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് വില വരുന്ന വിളകളാണ് വെട്ടുകിളി ആക്രമണത്തില്‍ നശിച്ചത്.