യേശുവിന്റെ ക്രൂശ് പഠിപ്പിക്കുന്ന വലിയ സന്ദേശം മനസിലാക്കി ഈ ലോകത്തിൽ നാം സമാധാനം വീണ്ടെടുക്കണം എന്ന ആഹ്വാനമായി പാസ്റ്റർ വി റ്റി ഏബ്രഹാം
ക്രിസ്തുവിന്റെ ക്രൂശ് ചുമക്കുവാൻ തയാറായി
പരസ്പരം സ്നേഹിക്കാൻ നാം പഠിക്കണം, പാപം എത്രമേൽ ഭീകരം എന്നു തെളിയിക്കാൻ ക്രിസ്തുവിന്റെ ക്രൂശ് മരണം അനിവാര്യമായിരുന്നു. ലോകത്തിൻെറ പാപം ക്രൂശിൽ യേശു കഴുകി മാറ്റി.
എല്ലാവരെയും ചേർത്ത് നിർത്തി പരസ്പരം സ്നേഹിക്കുക, യേശുവിന്റെ ക്രൂശ് പഠിപ്പിക്കുന്ന വലിയ സന്ദേശം മനസിലാക്കി ഈ ലോകത്തിൽ നാം സമാധാനം വീണ്ടെടുക്കണം എന്ന ആഹ്വാനമായി പാസ്റ്റർ വി റ്റി ഏബ്രഹാം. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ
കൺവൻഷൻ പ്രാരംഭ രാത്രിയിൽ ദൈവ വചനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂർ പറന്തൽ വെച്ച് നടക്കുന്ന പ്രഥമ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ
കൺവൻഷൻ ആദ്യ ദിനം വൻ ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രേദ്ധേയമായി.വരും ദിവസങ്ങളിൽ വിവിധ സെക്ഷനുകളിൽ മീറ്റിംഗുകൾ നടക്കും. ഈ മാസം ഒൻപതാം തിയതി ഞായറാഴ്ച പൊതു ആരാധനയോട് കൂടി യോഗങ്ങൾ അവസാനിക്കും.