പി. സി. ഐ. ഒരുക്കുന്ന ന്യൂനപക്ഷ അവകാശ സെമിനാർ കോട്ടയത്ത്.

0 1,377

കോട്ടയം: പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പി.സി. ഐ. കോട്ടയം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടി നടത്തുന്ന സെമിനാറിന്റെ ക്രമീകരണം പുരോഗമനത്തിലേക്ക്. അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെൻട്രൽ ചർച്ചിൽ വെച്ച് ഫെബ്രുവരി 25 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആണ് സമ്മേളനം. ന്യൂനപക്ഷങ്ങളിൽ ഉൾപ്പെട്ട ക്രിസ്തീയ സമൂഹത്തിലെ ഒരു വിഭാഗമാണ് പെന്തക്കോസ്ത്കാർ. ഇന്നുവരെയും ഇവർക്ക് വേണ്ടവിധത്തിലുള്ള പരിഗണനയോ, ആനുകൂല്യങ്ങളോ സർക്കാരിൽ നിന്ന് ലഭ്യമായിട്ടുമില്ല. ജാതീയ സർട്ടിഫിക്കറ്റ് തരപ്പെടുത്തുവാൻ പോലും ഈ വിഭാഗക്കാരെ അലട്ടുന്ന പ്രശനങ്ങൾ വലുതാണ്. പെന്തക്കോസ്ത് വിഭാഗത്തെ ക്രിസ്തീയ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ള കാരണത്താൽ വെറും കൈയ്യോടെ നിരാശരായി മടങ്ങേണ്ടതായും വരുന്നു പെന്തക്കോസ്തു സഭാ വിശ്വാസികൾക്ക്. എന്നാൽ പി. സി. ഐ- മുൻനിര പെന്തക്കോസ്ത് സഭകളുമായി സഹകരിച്ച്, പെന്തക്കോസ്തു സമൂഹം നേരിടുന്ന സെമിത്തേരിയുൾപ്പെടയുള്ള വിഷയങ്ങളെ ന്യൂനപക്ഷകമ്മീഷന്റെ ശ്രദ്ധയിൽ പ്പെടുത്തിയതിനാൽ പെന്തക്കോസ്ത് സമൂഹത്തിനുവേണ്ട എല്ലാ സഹായങ്ങൾക്കും വേണ്ടി ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. അതിനു കാരണം പി. സി. ഐ. യുടെ സംയോചിത ഇടപെടീൽ ആണ്‌.
ദേശീയ ന്യൂനപക്ഷ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമ്മേളനം ജനശ്രദ്ധ പിടിച്ചു പറ്റി. അതിലും പി. സി. ഐ. യുടെ പങ്ക് വലിയത് ആയിരുന്നു. പി. സി. ഐ. നാഷണൽ പ്രസിഡന്റ് ശ്രീ. എൻ. എം. രാജു ഉൾപ്പെടെ ഇരുനൂറ്റി അമ്പതോളം പി.സി. ഐ. പ്രവർത്തകർ ആ സമ്മേളനത്തിൽ പങ്കെടുത്തു. ആ സമ്മേളനത്തിൽ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള എല്ലാ സഹായങ്ങളും വേർകൃത്യങ്ങൾ ഇല്ലാതെ എല്ലാവരിലും എത്തിക്കുവാൻ ന്യൂനപക്ഷകമ്മീഷൻ പ്രവർത്തിക്കുമെന്ന് അധികാരികൾ ഉറപ്പു നൽകി. മന്ത്രി കെ. ടി. ജലീൽ, മതവും രാഷ്ട്രീയവും കൂട്ടി കുഴക്കാതെ, ന്യൂനപക്ഷങ്ങൾക്കുവേണ്ട ഏത് സേവനവും സർക്കാരിൽ നിന്ന് ഉണ്ടാകുമെന്നും പി. സി. ഐ ക്കും ഉറപ്പു നൽകി.
ഈ സാഹചര്യത്തിൽ പെന്തക്കോസ്ത് സമൂഹം അറിഞ്ഞിരിക്കണ്ടതും മനസിലാക്കേണ്ടതുമായ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ബോധ വൽക്കരണ സെമിനാർ ക്രമീകരിക്കുന്നത്. സാംസ്ക്കാരിക, വ്യവസായ, വിദ്യാഭ്യാസ, കൃഷി, വിഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും എന്തൊക്കെ ആണന്നും അത് എങ്ങനെ നേടി എടുക്കാം എന്നും സെമിനാറിൽ ന്യൂനപക്ഷകമ്മീഷൻ അംഗങ്ങൾ ക്ലാസുകൾ എടുക്കും. കൃഷിക്കും, വ്യവസായത്തിനും, വിദ്യാഭ്യാസത്തിനുമുള്ള പലിശ രഹിത വായ്പ്പകൾ എങ്ങനെ ലഭ്യമാക്കാം എന്നുള്ള വിവരങ്ങളും വിവരിക്കും. നേടേണ്ടതും നേടിഎടുക്കണ്ടതുമായ അനവധി അവകാശങ്ങളെ ഈ സമ്മേളനത്തിൽ ന്യൂനപക്ഷ കമ്മീഷൻ ചൂണ്ടി കാണിക്കും. ഈ സമ്മേളനം പെന്തക്കോസ്ത് സമൂഹത്തിന് വളരെ പ്രയോജനം ആകതക്ക നിലയിൽ വിപുലമായാണ് ക്രമീകരണം ചെയ്യുന്നത്. കേരളത്തിലുള്ള എല്ലാ പെന്തക്കോസ്ത് വിഭാഗങ്ങൾക്കും മൂല്യതയുള്ള ഈ സെമിനാറിലേക്ക് എല്ലാ പെന്തക്കോസ്ത് സഭകളെയും പി. സി. ഐ. സ്വാഗതം ചെയ്യുന്നു. സമ്മേളനം നാഷണൽ പ്രസിഡന്റ് എൻ. എം. രാജു ഉൽഘാടനം ചെയ്യും. പാസ്റ്റർ. പി. എ. ജെയിംസ്‌ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ്, സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ, ട്രഷാർ ബിജു വർഗ്ഗീസ്, പാസ്റ്റർ. റ്റി. വി. തോമസ് എന്നിവർ നേതൃത്വം കൊടുക്കും. മൈനോറിറ്റി കമ്മീഷൻ ചെയർമാൻ പി. കെ. ഹനീഫ, മൈനോറിറ്റി കമ്മീഷൻ മെമ്പർമാരായ അഡ്വ. മുഹമ്മദ് ഫൈസൽ, അഡ്വ. ബിന്ദു. എം. തോമസ് എന്നിവർ ന്യൂന പക്ഷ അവകാശ സെമിനാറിൽ മുഖ്യ പ്രഭാഷകർ ആയിരിക്കും. പെന്തകോസ്ത് സഭകളുടെ ഒരുമിച്ചുള്ള സഹകരണത്തിനും , പ്രവർത്തനങ്ങൾക്ക് നേരിടുന്ന പ്രശനങ്ങളെ പ്രാർത്ഥനയോടും ഐക്യത്തോടും നേരിടേണ്ടതിനുവേണ്ടി നിലകൊള്ളുന്ന പി. സി. ഐ യുടെ പ്രവർത്തങ്ങൾ ഇന്ത്യയിൽ മുഴുവൻ ശക്തിപ്പെടുത്തുവാൻ ആണ് സംഘാടകർ ലക്ഷ്യം ഇടുന്നത്.
ന്യൂനപക്ഷങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങളും, വിവിധ വായ്‌പ്പാ വിവരണവും അത്‌ എങ്ങനെ നേടി എടുക്കാം എന്നുള്ള മാർഗ്ഗ നിർദേശങ്ങളും, പേപ്പർ വർക്കുകളും സമ്മേളന സ്ഥലത്തുള്ള ഹെൽപ്പ് ഡെസ്ക്കിൽ ലഭ്യമാണ്. വിവിധ മെഡിക്ലയിം ഇൻഷുറൻസ് ക്രമീകരണങ്ങളും, വിദേശ രാജ്യങ്ങളിൽ, എം. ബി. ബി. എസ്. പഠനത്തിന് മിതമായ ചിലവിൽ അഡ്മിഷൻ ക്രമീകരിച്ചു കൊടുക്കുന്ന കൗണ്ടറും പ്രവർത്തിക്കുന്നതാണ്.

You might also like
Comments
Loading...