ദൈവീക വഴിയിൽ സഞ്ചരിച്ചാൽ ലോകത്തിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ശ്രി രമേശ് ചെന്നിത്തല.
ദൈവീക വഴിയിൽ സഞ്ചരിച്ചാൽ ലോകത്തിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ശ്രി രമേശ് ചെന്നിത്തല. ഇന്ത്യൻ ഭരണഘടന ഓരോ ഇന്ത്യൻ പൗരനും തങ്ങളുടെ മത വിശ്വാസം അനുസരിച്ച് ആരാധികുവാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ട് താൻ ബൈബിൾ പഴയ നിയമവും പുതിയ നിയമവും പഠിച്ചിട്ടുണ്ട് എന്നും, ക്രിസ്തുവിന്റെ സമാധാനം നാം പിന്തുടരുക എന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ
കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂർ പറന്തൽ വെച്ച് നടക്കുന്ന പ്രഥമ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ
കൺവൻഷൻ വൻ ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രേദ്ധേയമായിരുന്നു നാളെ ഞായറാഴ്ച പൊതു ആരാധനയോട് കൂടി യോഗങ്ങൾ അവസാനിക്കും.