അടൂരിന്റെ മണ്ണിൽ ചരിത്രം രചിച്ച് അസംബ്ലിസ് ഓഫ് ഗോഡ്.പതിനായിരങ്ങൾ പങ്കെടുത്ത ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി.

0 1,992

വാർത്ത:ജോ ഐസക്ക് കുളങ്ങര

അടൂരിന്റെ മണ്ണിൽ ചരിത്രം രചിച്ച് അസംബ്ലിസ് ഓഫ് ഗോഡ്.പതിനായിരങ്ങൾ പങ്കെടുത്ത ജനറൽ
കൺവൻഷന് അനുഗ്രഹീത സമാപ്തി.

Download ShalomBeats Radio 

Android App  | IOS App 

ഈ വർഷത്തെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ
കൺവൻഷൻ പൊതു ആരാധനയോട് കൂടെ സമാപിച്ചു.

പതിനായിരക്കണക്കിനു വിശ്വാസി സമൂഹം കേരളത്തിന്റെ പല കോണിൽ നിന്നും സമാപന ദിവസമായ ഇന്ന് പൊതു ആരാധനയിൽ പങ്കെടുത്തപ്പോൾ പുതു ചരിത്രം ആണ് പെന്തക്കോസ്ത് സമൂഹം അടൂരിന്റെ മണ്ണിൽ രചിച്ചത്.

തുടക്കത്തിൽ പല വിധ പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വന്നു എങ്കിലും “ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയികയില്ല” എന്ന ദൈവീക ശബ്ദത്തിൽ അടിയുറച്ചു മുൻപോട്ട് കാൽച്ചുവടുകൾ വെച്ച സഭാ നേതൃത്വം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് എല്ലാ ക്രമീകരണങ്ങളും വളരെ കൃത്യതയോടെയും മികവോടും കൂടെ ഒരുക്കിയത്.

കൺവൻഷന് വേണ്ടി പുതിയതായി വാങ്ങിയ അടൂർ പറന്തൽ കൺവൻഷൻ ഗ്രൗണ്ട് ഫെബ്രുവരി 4 ന് സഭാ സൂപ്രണ്ട് റവ. പിഎസ് ഫിലിപ്പ് പ്രാർത്ഥിച്ചു ഉത്ഘടനം ചെയ്തിരുന്നു.

ഇന്ന് നടന്ന പൊതു ആരാധനയിൽ കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പങ്കെടുത്തു.
, പാസ്റ്റർ ഐസക്ക് വി മാത്യു, പാസ്റ്റർ വി റ്റി പൗലോസ്, പാസ്റ്റർ കെ ജെ മാത്യൂ മുൻ സൂപ്രണ്ടായിരുന്ന പാസ്റ്റർ ടി ജെ സാമുവേൽ. മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ,വിവിധ പെന്തക്കോസ്ത് സഭാ നേതാക്കൾ.
രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

ശുശ്രൂഷക സെമിനാർ, മിഷൻ സമ്മേളനം, ഓർഡിനേഷൻ സർവ്വീസ്, സണ്ടേസ്കൂൾ, സിഎ സമ്മേളനം എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സെക്ഷനുകളിൽ ആയി നടത്തപ്പെട്ടു. വിവിധ ദൈവദാസന്മാർ ഓരോ ദിവസവും വചനത്തിൽ നിന്നും സംസാരിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, അടൂർ എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ, ശ്രീ ആന്റോ ആന്റണി, എന്നിങ്ങനെ വിവിധ രാഷ്ട്രീയ നേതാക്കൾ കൺവൻഷന്റെ വിവിധ ദിവസങ്ങളിൽ പങ്കെടുത്തു.
പാസ്റ്റർ ജോൺ മാത്യു നയിച്ച
എ ജി ക്വയർ ഗാനങ്ങൾ ആലപിച്ചു. അനുഗ്രഹീത ഗായകൻ ഡോക്ടർ ബ്ലെസ്സൻ മേമനയുടെ സാനിധ്യം ഗാന ശ്രുശുഷക്ക് പുത്തൻ ഉണർവ്‌ നൽകി.

ചരിത്രത്തിൽ ആദ്യമായി പുനലൂരിൽ നിന്നും മാറ്റി പറന്തലിൽ വാങ്ങിയ പുതിയ
കൺവൻഷൻ സെന്ററിൽ ഓരോ ദിവസവും
വൻ ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രേദ്ധേയമായിരുന്നു.

You might also like
Comments
Loading...