ചരിത്ര പ്രസിദ്ധമായ 125ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം

0 637

മാരാമൺ : ലോകപ്രസിദ്ധമായ 125ാമത് മാരമൺ കൺവെൻഷന് ഇന്ന് തുടക്കം. ശതോത്തര രജത ജൂബിലിയുടെ നിറവിലാണ് ഇത്തവണത്തെ കൺവെൻഷൻ.

കോഴഞ്ചേരി പാലത്തിന് കീഴെ പമ്പാ മണപ്പുറത്ത് ഒരുക്കിയിരിക്കുന്ന കൂറ്റൻ പന്തലിൽ ആണ് കൺവെൻഷൻ എല്ലാ വർഷവും അരങ്ങേറുന്നത്. കൺവെൻഷൻ നടക്കുന്ന നഗറിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഏവർക്കും എത്തി ചേരാൻ താത്കാലിക പാലത്തിന്റെ നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. പാലത്തിന്റെ ഇരുകരകളിലും മണൽ ചാക്കുകൾ നിരത്തി. ഹരിത ചട്ടം പാലിച്ച് കൊണ്ടാകും ഇത്തവണയും കൺവെൻവെഷൻ നടക്കുയെന്ന് ജനറൽ സെക്രട്ടറി ഫാദർ ജോർജ് എബ്രഹാം കൊറ്റനാട് പ്രസ്താവിച്ചു. ഇതിന് പുറമെ കൺവെൻഷന് സംബന്ധിക്കാൻ വരുന്നവർക്കായി എല്ലാ വർഷവും പോലെ ഈ പ്രാവശ്യം കെ.എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. കൂടാതെ ആരോഗ്യ വകുപ്പിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും സേവനവും കൺവെൻഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

You might also like
Comments
Loading...