ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബിരുദദാന സർവീസ്

0 892

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 45-മത് ബിരുദദാന സർവീസ് ഫെബ്രുവരി 13 വ്യാഴാഴ്‌ച സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ കോഴ്‌സുകളിലായി 76 പേർ ഗ്രാഡുവേറ്റ് ചെയ്തു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയ്‌സൺ തോമസ് അധ്യക്ഷത വഹിച്ച സർവീസ് ന്യൂ ഇൻഡ്യ ബൈബിൾ ചർച് പ്രസിഡന്റ് പാസ്റ്റർ തോമസ്‌ ഫിലിപ്പിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. സെമിനാരി ഡയറക്ടർ ഡോ.അലക്‌സാണ്ടർ ഫിലിപ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ.ടി.വി തോമസ് ബിരുദദാന സന്ദേശം നൽകി. സെമിനാരിയുടെ മാതൃ സ്ഥാപനമായ ന്യൂ ഇന്ത്യ ഇവാഞ്ചെലിസ്റ്റിക് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യു ഫിന്നി അനുഗ്രഹ പ്രാർത്ഥന നടത്തി. ന്യൂ ഇന്ത്യ ബൈബിൾ കോളേജ് പൂർവ വിദ്യാർത്ഥിയായിരുന്ന പാസ്റ്റർ കെ.വൈ ജോയിക്ക് മികച്ച പൂർവവിദ്യാർത്ഥി പുരസ്‌കാരം നൽകി. ബൈബിൾ പരിഭാഷ മേഖലയിൽ പാസ്റ്റർ കെ. വൈ ജോയി നൽകിയ സേവനങ്ങൾക്കാണ് അവാർഡ് നൽകിയത്. മാസ്റ്റർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്ച്ലർ ഓഫ് തിയോളജി, എന്നിങ്ങനെ വിവിധ കോഴ്‌സുകളിലേക്കുള്ള ക്‌ളാസ്സുകൾ ജൂൺ ഒന്നിന് ആരംഭിക്കും.

You might also like
Comments
Loading...