കേരള കൌൺസിൽ ഓഫ് ചർച്ച്സ്റാസൽ ഖൈമ സോൺനക്ഷത്രരാവ് 2024 ഡിസംബർ 27 ന്.
വാർത്ത : ഐസക്ക് കുളങ്ങര
യു എ ഇ : കേരള കൌൺസിൽ ഓഫ് ചർച്ച്സ് റാസൽഖൈമ സോൺ നേതൃത്വം നൽകുന്ന ക്രിസ്മസ് പുതുവത്സര ഗാന സന്ധ്യ
നക്ഷത്രരാവ് 2024
ഡിസംബർ 27 വെള്ളിയാഴ്ച വൈകിട്ട് 4 പിഎം മുതൽ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നടക്കുന്നു. വിവിധ ഇടവകകൾ, സ്കൂൾ, സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ, ചിത്രരചന മത്സരം, ഗായകസംഘകൾ ആലപിക്കുന്ന കരോൾ ഗാനം, പൊതുസമ്മേളനം,ബഹു. സിറിൽ വർഗ്ഗീസ് വടക്കടത്ത് അച്ചന്റെ അധ്യ ഷതയിൽ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ ഫിലക്സിനോസ് മെത്രാപോലിത്ത ക്രിസ്തുമസ്സ് സന്ദേശംനൽകുന്നു.റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് Mr.S. A. സലിം മുഖ്യ അഥിതി ആയി സംബന്ധിക്കുന്നു. Flowers Tv കോമഡി ഉത്സവതാരം ലിജു കലഞ്ഞൂർ നേതൃത്വം നൽകുന്ന കൈതുടി സൂപ്പർ ബിറ്റ്സ് അവതരരിപ്പിക്കുനന്ന സംഗിത സന്ധ്യ ക്രമികരിക്കുന്നു.ഈ പരിപാടിയിൽ ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ(മലങ്കര കത്തോലിക്ക ചർച്ച് )ഫാ. ജോയ് മേനാചേരിൽ (st. ആന്റണി പാദുവ കത്തോലിക്ക ചർച്ച് )
Rev. മഞ്ജു നാഥ സുന്ദർ (st. തോമസ് മാർത്തോമാ ചർച്ച് ),Rev സുനിൽ രാജ് (CSI church ), Rev. കുര്യൻ സാം വർഗ്ഗിസ് (st. തോമസ് ഇവഞ്ചലികൽ ചർച്ച് ) ഫാ. പോൾ (കോപ്റ്റിക് ചർച്ച് )എന്നി വൈദികർ സംബന്ധിക്കുന്നു. ഇതിൽ എല്ലാവരും വന്നു ചേരുവാൻ താല്പര്യപെടുന്നു.