കോവിഡ്-19; WME സഭകളുടെ പൊതുപരിപാടികൾ മാറ്റിവെക്കണമെന്നു പാസ്റ്റർ ഓ എം രാജുക്കുട്ടി

0 3,499

കരിയംപ്ലാവ് : കോവിഡ്-19 പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായി കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മുന്നറിയിപ്പുകളോട് സഹകരിച്ചു WME സഭകളുടെ പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന് ജനറൽ പ്രസിഡന്റ്‌ റവ. ഡോ ഓ എം രാജുക്കുട്ടി അറിയിച്ചു. മാസയോഗം, ലേഡീസ് ഫെല്ലോഷിപ്പ് മീറ്റിംഗ്, യുവജന മീറ്റിംഗ്, സൺ‌ഡേസ്കൂൾ, സഭയിലെ പ്രത്യേകപ്രാർത്ഥന യോഗങ്ങൾ തുടങ്ങിയ കൂട്ടായ്മകൾ മാറ്റിവെക്കാൻ നിർദ്ദേശം നൽകി. ജാഗ്രത കാലത്തു വിവാഹശുശ്രൂഷ ശവസംസ്ക്കാര ശുശ്രൂഷ എന്നിവ നടത്തുമ്പോൾ ഗവണ്മെന്റിന്റ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ വിശ്വാസസമൂഹം തയ്യാറാകണമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യവകുപ്പും ജില്ലാഭരണകൂടങ്ങളും പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങളും മുൻകരുതലകളും എല്ലാവരും നിർബന്ധമായി പാലിക്കണമെന്നും രോഗഭീതിയിൽ നിന്ന് ദേശത്തെയും ലോകരാഷ്ട്രങ്ങളെയും ദൈവം വിടുവിക്കേണ്ടതിന് പ്രത്യേകം ദൈവജനം പ്രാർത്ഥിക്കണമെന്ന് അദ്ദേഹം സ്പെഷ്യൽ സർക്കുലറിലൂടെ അറിയിച്ചു..

You might also like
Comments
Loading...