കോവിഡ് – 19: അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന പിസിഐ നിർദ്ദേശം നടപ്പാക്കും

0 843

പത്തനംതിട്ട : അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ട്രേറ്റിൽ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോൺഫറൻസിങ്ങിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. രാവിലെ ജോലിയ്ക്ക് പോകാൻ പല സ്ഥലങ്ങളിലും വലിയ കൂട്ടമായാണ് ഇവർ നിൽക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാകുമെന്ന് പിസിഐ യെ പ്രതിനിധീകരിച്ച് പങ്കെടുത്ത എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പാസ്റ്റർ ജിജി ചാക്കോ ആശങ്ക അറിയിച്ചു.. ഇതിന് അനുകൂലമായ ‘നടപടികൾ സ്വീകരിക്കാമെന്ന് കലക്ടർ പി.ബി.നൂഹ് മുഖ്യമന്ത്രിയെ അറിയിച്ചു.
ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് തുടങ്ങി വിവിധ മതമേലധ്യക്ഷൻമാർ പങ്കെടുത്തു.

കോവിഡ് – 19 പകരുന്നത് തടയാൻ കർശന നിർദ്ദേശങ്ങൾ നടപ്പാക്കി തുടങ്ങി.
ചർച്ചയിലെ പ്രധാന തീരുമാനം ജില്ലയിൽ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നത് ഉചിതം എന്ന് നിർദേശിക്കുകയും (ആരാധനകൾ ഉൾപ്പെടെ) നടത്തുന്നത് പത്തു പേരിൽ കൂടുതലാകരുത് എന്നും നിർദേശിച്ചു . ആരാധന സമയം ഒരുമണിക്കൂറായി പരിമിതപ്പെടുത്തണമെന്നും നിർദേശിച്ചു.
സഭാ നേതൃത്വം ഇക്കാര്യങ്ങൾ വിശ്വാസികളെ ബോധവൽക്കരിക്കേണ്ടതാണ്.

Download ShalomBeats Radio 

Android App  | IOS App 

സംസ്‌ഥാനത്തെ കോവിഡ് – 19 തടയുന്നതിന്റെ ഭാഗമായും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് ജില്ലാ കലക്ടറുമാരുമായും മതമേലധ്യക്ഷന്മാരുമായും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ്ങ് നടത്തിയത്.

You might also like
Comments
Loading...