നിർഭയ കേസ് :ഒടുവിൽ രാജ്യം അവൾക്ക് നീതി നൽകി; പ്രതികളെ തൂക്കിലേറ്റി

0 1,215

ന്യുഡൽഹി: രാജ്യത്തെ ഏറെ കോളിളക്കം സൃഷ്‌ടിച്ച നിർഭയ കേസിന് അന്ത്യം. നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഇന്ന് പുലര്‍ച്ചെ 5.30ന് നടപ്പിലാക്കി. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞത് ഇങ്ങനെ “രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചെന്നും എല്ലാവര്‍ക്കും നന്ദി ഇപ്പോൾ താന്‍ സംതൃപ്തയാണെന്നും” അവര്‍ പ്രസ്താവിച്ചു.

ഈ കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് ഇന്ന് പുലർച്ചെ നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.

You might also like
Comments
Loading...