കേരളത്തിലെ ലോക്ക് ഡൗൺ; പരിഭ്രാന്തി വേണ്ടെന്ന് ഉറപ്പ് നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച 7 ജില്ലകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മന്ത്രിസഭ ഉന്നതതലയോഗം കൂടുകയും തുടർന്ന് നിയന്ത്രണങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതായിരിക്കും.
അതേസമയം, മഹാരാഷ്ട്രയിൽ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിനാൽ സെക്ഷന്‍ 144 പ്രയോഗിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും, ഇനി മുതല്‍ അഞ്ചു ശതമാനം ജീവനക്കാന് മാത്രം സർക്കാർ ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രസ്താവിച്ചു.