രാജ്യത്തെ 548 ജില്ലകള്‍ പരിപൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്

0 1,262

ന്യൂഡൽഹി : നിലവിൽ, കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവർ ലോകത്താകെ 16,000 കടന്നു നിൽക്കുമ്പോൾ, ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 500ലെത്തിയ ഈ സാഹചര്യത്തിൽ രാജ്യം മുഴുവനായും ലോക്കഡൗൺലേക്ക് നീങ്ങുകയാണ്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

ഇപ്പഴത്തെ അവസ്ഥയിൽ, സിക്കിമും മിസോറാമും മാത്രമാണ് നിയന്ത്രണങ്ങൾ ഇതുവരെ ഏർപ്പെടുത്താത്ത സംസ്ഥാനങ്ങൾ.ഡൽഹി മഹാരാഷ്ട്ര, പശ്ചിമബംഗാൾ, കർണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഹരിയാന, ബിഹാർ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാൻഡ്, മണിപ്പുർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, മേഘാലയ, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, ചണ്ഡീഗഢ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങൾ പരിപൂർണമായി അടച്ചിരിക്കുകയാണ്. ദാമൻ ദിയു, ദാദ്ര, നാഗർഹവേലി, പുതുച്ചേരി, ആന്തമാൻ നിക്കോബർ ഐലന്റ് എന്നിവിടങ്ങളും ലോക്ക് ഡൗണിലാണ്.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാനങ്ങൾ, ലോക്ക്ഡൗൺ കർക്കശമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ ഇന്നലെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. അവ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന നിർദേശവുമുണ്ട്.

You might also like
Comments
Loading...