അദ്ധ്യാപക- വിദ്ധ്യാർത്ഥി സമ്മേളനം മെറിറ്റ് അവാർഡും വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു.

0 1,089

അടൂർ: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ അടൂർ വെസ്റ്റ് സെന്റർ അദ്ധ്യാപക വിദ്യാർത്ഥി സമ്മേളനം സൂപ്രണ്ട് പാസ്റ്റർ മാർക്ക് എൻ തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ അടൂർ ഠൗൺIPC ഹാളിൽ നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം പനച്ചയിൽ മുഖ്യ സന്ദേശം നല്കി. SSLC, +2, CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ മെമെന്റോ പാ.തോമസ് ജോസഫും ക്യാഷ് അവാർഡ് പാ. സാം പനച്ചയിലും നല്കി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായം കൊട്ടാരക്കര മേഖല സണ്ടേസ്കൂൾ പ്രസിഡൻറ് ബ്ര. ഫിന്നി പി. മാത്യു ,പാ. ഷാജൻ ഏബ്രഹാം , ബ്ര. റ്റി.ഡി.ജെയിംസ് എന്നിവർ വിതരണം ചെയ്തു. സെന്റർ പി വൈ പി എ പ്രസിഡന്റ് സുവി. ജോർജ് തോമസ് ആശംസ അറിയിച്ചു. പാ. സാജൻ ഈശോ സ്വാഗതവും, ബ്ര. റ്റി.ഡി.ജെയിംസ് കൃതജ്ഞതയും അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...