ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം

0 917

വാർത്ത : മീഡിയഡിപ്പാർട്ട്മെൻ്റ്


മുളക്കുഴ: കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് .കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച് ,തീരദേശം ,തിരുവനന്തപുരം ,സ്വയംപര്യാപ്തമല്ലാത്ത മധ്യതിരുവിതാംകൂറിലെ സെൻ്ററുകൾ എന്നിവിടങ്ങളിലെ ശുശ്രൂഷകർക്ക് സഹായം എത്തിക്കുവാൻ സ്റ്റേറ്റ് ഓവർസിയർ റവ: സി.സി തോമസ് മുന്നിട്ടിറങ്ങുകയായിരുന്നു. സഭാ ഓഫീസ് അവധിയായതിനാൽ അദ്ദേഹം തന്നെ ബാങ്കുമായി ബന്ധപ്പെട്ട് ആദ്യഘട്ട സഹായം എത്തിക്കുവാൻ ക്രമികരണം ചെയ്തു. അഞ്ചു ലക്ഷം രൂപയാണ് ആദ്യഘട്ട സഹായമായി വിതരണം ചെയ്തത്.
സ്വയം പര്യാപ്തമായ ഡിസ്ട്രിക്ടുകൾക്ക് ഓവർസിയർ നൽകിയ നിർദ്ദേശത്തെ തുടർന്ന് അർഹരായ എല്ലാ ശുശ്രൂഷകർക്കും സഹായം ഡിസ്ട്രിക്ട് പാസ്റ്റർമാർ നൽകിക്കഴിഞ്ഞു. ചില ഡിസ്ട്രിക്ടുകൾ അർഹരായ വിശ്വാസികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.
അത്യാവശ്യമുള്ള സ്ഥലങ്ങളിൽ കൂടി സഹായ വിതരണം ഉടൻ നടത്തുമെന്നും റവ: സി.സി തോമസ് അറിയിച്ചു.
കഴിഞ്ഞ 3 ആഴ്ചകളായി നിശബ്ദമായി ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന റവ: സി.സി.തോമസ് ഇത്തരം പ്രവർത്തനങ്ങൾ വാർത്തയാക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. കേരളത്തിലെ പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ ശുശ്രൂഷകർക്കുള്ള സഹായം നൽകാൻ ആദ്യം പദ്ധതി തയ്യാറാക്കി നടപ്പിൽ വരുത്തിയത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റാണ്.
സഭയുടെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളുടെയും സേവനം കേന്ദ്ര തലത്തിൽ ഏകോപിപ്പിച്ച് കൂടുതൽ ആളുകളിൽ സഹായം എത്തിക്കുവാനുള്ള ക്രമീകരണവും പൂർത്തി ആയതായി ഓവർസിയർ അ റി യി ച്ചു.
ഓഫീസ് സ്റ്റാഫിന് എത്താൻ കഴിയാത്ത സാഹചര്യമാണെങ്കിലും കൂട്ടുപ്രവർത്തകരെ സഹായിക്കുവാൻ നിറസാന്നിധ്യമായി നിശബ്ദ സേവനത്തിലൂടെ പെന്തക്കോസ്ത് നേതാക്കന്മാരുടെയിടയിൽ വ്യത്യസ്തനാകുകയാണ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ: സി.സി തോമസ്. കേരളത്തെ ബാധിച്ച മഹാപ്രളയകാലത്ത് മുളക്കുഴയിലെ സഭാ ആസ്ഥാനം ദുരിതാശ്വാസ പ്രവർത്തനത്തിനായി വിട്ടു കൊടുത്തും ആയിരങ്ങൾക്ക് സഹായം എത്തിച്ചും പൊതു സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പ്രശംസ നേടിയെടുക്കുവാൻ പാസ്റ്റർ സി.സി തോമസിന് കഴിഞ്ഞിരുന്നു. അവശ്യത്തിലിരിക്കുന്നവരെ അറിഞ്ഞു സഹായിക്കുക എന്ന നയം അനുസ്യൂതം നിറവേറ്റുന്ന പതിവ് ഈ ലോക്ക് ഡൗൺ കാലത്ത് നൂറുകണക്കിന് ശുശ്രൂഷകർക്കാശ്വാസമായി മാറിക്കഴിഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...