ശുശ്രൂഷകന്മാർക്ക് സാമ്പത്തിക പിൻതുണയുമായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ

0 2,213

പാക്കിൽ: കോവിഡ്- 19 രോഗബാധയെ തുടർന്ന് സഭാരാധനകളും കൂട്ടായ്മകളും താത്കാലികമായി നിർത്തൽ ചെയ്തപ്പോൾ ഏറ്റവുമധികം സാമ്പത്തിക പ്രയാസം നേരിട്ടവരിൽ ഒരു കൂട്ടർ പാസ്റ്റർമാരും സുവിശേഷ പ്രവർത്തകരുമുൾപ്പെടുന്ന ദൈവവേലക്കാർ ആയിരുന്നു.പ്രതിവാരം ലഭിക്കുന്ന ചുരുങ്ങിയ വരുമാനം കൊണ്ട് പാഴ് സണേജിൽ ജീവിക്കുന്ന ഇവരിൽ ഏറിയ പങ്കും ഈ കഴിഞ്ഞ മൂന്നാഴ്ചയായി വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ശുശ്രൂഷകന്മാരുടെ കഷ്ടതയിൽ കഴിഞ്ഞ നാളുകളിൽ തക്ക സമയത്ത് സഹായഹസ്തം നീട്ടുവാൻ ദൈവസഭാ ഓവർസീയർ റവ.ഡോ.കെ.സി.സണ്ണിക്കുട്ടി എടുത്ത തീരുമാനം അത്യന്തം പ്രശംസനീയമാണ്.
കൊറോണ ഭീതിയിൽ കേരളത്തിലെ ജനത ഭയന്നു നില്ക്കുന്ന സാഹചര്യത്തിൽ പാഴ്സണേജിൽ താമസിക്കുന്നവരുടേയും നിർധനരായ ദൈവമക്കളുടേയും കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ഇ-മെയിൽ സന്ദേശത്തിലൂടെ ദൈവസഭാ ഓവർസീയർ അറിയിച്ചിരുന്നു.ഗവൺമെൻ്റു തലത്തിൽ പോലീസ് സ്റ്റേഷനുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാനിടയായി.
ദൈവസഭയുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് കേരളം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എല്ലാ ദൈവദാസന്മാർക്കും സാമ്പത്തിക സഹായം എത്തിക്കുമെന്നും, അർഹരായ വിശ്വാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നല്കുമെന്നും അത്യാവശ്യമുള്ള സ്ഥലങ്ങളിൽ കൂടി സഹായ വിതരണം ഉടൻ നടത്തുമെന്നും, ഓവർസീയർ അറിയിച്ചു. പ്രവാസി ഡിപ്പാർട്ടുമെൻ്റ് അതിനുള്ള മുന്നൊരുക്കങ്ങൾ പൂത്തിയാക്കി വരുന്നു. അർഹതയുള്ളവരെ സഹായിക്കുന്ന രീതി ഈ ലോക് ഡൗൺ കാലത്തും ശുശ്രൂഷകന്മാർക്ക് ആശ്വാസകരമാണ്.

You might also like
Comments
Loading...