കൊറോണ: കേരളത്തിൽ ലോക്ക്ഡൗണിന് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടരാൻ സാധ്യത
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിന് ശേഷവും സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കടുത്ത നിയന്ത്രണം തുടർന്നേക്കുമെന്ന് എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തുശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകൾക്കാണ് ലോക്ക്ഡൗണിന് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരാൻ സാധ്യത. ഇവ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏപ്രിൽ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്നത്. മേൽപറഞ്ഞ ഈ ജില്ലകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആണ് കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരമാണ് നിയന്ത്രണങ്ങൾ തുടരാൻ പോകുന്നത്.
Download ShalomBeats Radio
Android App | IOS App
രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം.
ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. ഇന്ത്യയിൽ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.